താൾ:CiXIV129.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ഉണ്ടു. നിങ്ങൾ തന്നെ അങ്ങിനെ പ്രാൎത്ഥി
ക്കുന്നുവൊ?

ഗുരു. ഞാൻ ദിവസേന പ്രാത്ഥിക്കുന്നതു: ദൈവ
മെ, എന്റെ ഹൃദയം നിണക്കു അറിയാം; എ
നിക്കു മുഴുവൻ അറിഞ്ഞുകൂടയല്ലൊ. നീ എ
ന്നെ ശോധന ചെയ്തു, രഹസ്യമായ ദോഷ
ങ്ങളേയും എന്നെ കാണിച്ചു, അറെപ്പു ജനി
പ്പിക്കെണമെ! നീ എന്നെ ശിക്ഷിക്കുന്തോ
റും, എന്റെ പാപങ്ങളൊട്ടു മാത്രം വൈരം ഉ
ണ്ടു എന്നും എന്നൊടു നല്ല സ്നേഹം ഉണ്ടു എ
ന്നും, ഉള്ളിൽ അറിയിച്ചു തരേണമെ. ൟ പ്ര
പഞ്ചത്തിൽ എന്റെ മനസ്സു പറ്റാതെ, നിങ്ക
ൽ അത്രെ ആകെണ്ടതിന്നു, എന്നൊടു നി
ന്റെ കൃപയെ വലുതാക്കെണമെ. സകല ദോ
ഷത്തിൽ നിന്നും നിന്റെ പുത്രനായ യേശു
ക്രിസ്തന്റെ ബലിനിമിത്തം എന്നെ ഉദ്ധ
രിക്കെണമെ.

നായർ. സമയമായി! ഞാൻ പോകുന്നു. പിന്നെ ഒ
ന്നു പറവാൻ ഉണ്ടെങ്കിൽ, അവസരം ആകു
മ്പോൾ വരാം.

ഗുരു. ഇനി കുറയ പറവാൻ ഉണ്ടു. ഇന്നു പാപകാ
രണവും,പാപഫലവും, സൂചിപ്പിച്ചു പറ
ഞ്ഞതിനെ വിചാരിച്ചാൽ, കൊള്ളായിരുന്നു.
നിങ്ങളും പടച്ചവനൊടു ഇതിന്നായി പ്രാ
ൎത്ഥിക്കയില്ലയൊ? എൻ ദോഷങ്ങളെ എനിക്കു
തെളിയിചു, പുതിയ ഹൃദയത്തെ തരേണമെ,


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/53&oldid=181200" എന്ന താളിൽനിന്ന് ശേഖരിച്ചത്