താൾ:CiXIV129.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ൟശ്വരൻ വരുത്തുന്നതു ഒക്കയും സഹിച്ചുകൊണ്ടു
ൟശ്വരരാൎപ്പണം ചെയ്തു പാൎക്കയെ ഗതിയുള്ളു.

വലിയ സങ്കടത്തിനാൽ സ്ത്രീകൾ മാത്രമല്ല, മ
ഹാ വീരന്മാരും ധൈൎയ്യ സ്ഥൈൎയ്യ ഭാവങ്ങളെ എ
ല്ലാം ഉപെക്ഷിചു, മനസ്സുരുകി കണ്ണുനീർ വാൎത്തു,
ദൈവത്തെ തേടുകയും, പ്രാൎത്ഥിക്കയും ചെയ്യും. എ
ല്ലാദുഃഖഫലങ്ങളിലും ഇതു തന്നെ വിലയേറിയ്തു.
ഇങ്ങിനെ ആചരിച്ചാൽ, ക്ലേശമാകുന്ന ഉലയിൽ
നിന്നു ഊതി കഴിച്ചൊരു തങ്കത്തിനെക്കാളും, മാറ്റു
ഏറിവന്നുള്ള മനശ്ശുദ്ധിയോടെ പുറപ്പെടുവാൻ, സം
ഗതി ഉണ്ടു. പാപസങ്കടത്തിൽ നിന്നു നിങ്ങളെ ത
ന്നെ രക്ഷിക്കെണ്ടതിന്നു, ഒരിക്കൽ എങ്കിലും ദൈ
വത്തോടു പ്രാത്ഥിച്ചിട്ടുണ്ടൊ?

നായർ. സങ്കടം ഉള്ളപ്പൊൾ, ൟശ്വരാ,” “പോ
റ്റി" "രക്ഷമാം," "പാഹിമാം," "ത്രാഹിമാം,"
"ശരണം പ്രാപിക്കുന്നേൻ." എന്നിങ്ങിനെ
പറയാത്ത കൂട്ടർ എവിടെ ഉണ്ടു.?

ഗുരു. ഞാൻ പറയുന്നതു അങ്ങിനെ അല്ല. ദുഃഖ
ത്തിൽ നിന്നു രക്ഷ വേണം, എന്നു എല്ലാവ
ൎക്കും ആഗ്രഹിക്കാം. ദുഃഖകാരണമായ സകല
പാപത്തിൽ നിന്നു തന്നെ രക്ഷിപ്പാൻ യാ
ചിക്കുന്നതൊ, നന്ന ദുൎല്ലഭമത്രെ.

നായർ. അതു അധികം ചെയ്യുമാറില്ല. ഞാൻ ഇ
പ്പൊൾ അധികാരിയെ പൊയി കാണെണ്ടതി
ന്നു നേരമായിരിക്കും; അവിടെ ഒരു കാൎയ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/52&oldid=181199" എന്ന താളിൽനിന്ന് ശേഖരിച്ചത്