താൾ:CiXIV129.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ഗുരു. അല്ല, നളനെക്കാൾ ദമയന്തിയുടെ ഭാവം എ
നിക്കു അധികം ബോധിക്കുന്നു. കഥയിൽ
പറഞ്ഞ പേരുകളിൽ, അവൾ തന്നെ വിരൊ
ധം കൂടാതെ ഉത്തമാത്മീകയായിരിക്കുന്നു.

നായർ. എത്രയും സുന്ദരി തന്നെ, അല്ലൊ.

ഗുരു. രൂപസൌന്ദൎയ്യം ഞാൻ പറയുന്നില്ല. മുടിയി
ന്നടിയോളം ഉള്ള ശരീരഭംഗിയെ വൎണ്ണിക്കു
ന്നതും, ആ വൎണ്ണനം രസിക്കുന്നതും, ബുദ്ധി
മാന്നു യൊഗ്യമായി തോന്നുന്നില്ല. ദേഹശോഭ
എത്ര വേഗം വാടി പോകുന്നു! ഹൃദയ ശോഭ
യത്രെ സാരം. വികൃതവേഷനായ പുരുഷ
നിൽ ദമയന്തിക്കു നീരസം തോന്നാത്തതു,
അധികം നല്ല സൌന്ദൎയ്യം തന്നെ. (൪ പാദം.)

കാഞ്ഞിരത്തിന്മെൽ പടൎന്നുള്ള വള്ളിക്കു
കാഞ്ഞിരം തന്നെയും കല്പവൃക്ഷോപമം.

എന്നിങ്ങിനെ അവൾ ഭൎത്താവു, ഏതു രൂപമു
ള്ളവനായാലും, തനിക്കു മതി, എന്നു പറഞ്ഞതു, എ
നിക്കു ഏറ്റവും തെളിയുന്നു. പിന്നെ അവളിൽകണ്ട
ഒരു സൽഗുണമായ്തു, ദുഃഖത്താൽ മനസ്സിന്നു നല്ല
പതം വന്നതു തന്നെ. അതാവിതു:

നിത്യമല്ലെടൊ സുഖം ദുഃഖവും ജന്തുക്കൾക്കു
ഏകന്റെ ശോകം കണ്ടാൽ അന്യനു മനക്കാമ്പിൽ
ലൌകികത്തിന്നായിട്ടും കുണ്ഠിതം ഭാവിക്കേണം
ആൎക്കിതു വരുമെന്നും ആൎക്കിതു വരായെന്നും
ഓൎക്കിലിന്നറിവതിനാരുമെ പോരാ ലോകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/50&oldid=181197" എന്ന താളിൽനിന്ന് ശേഖരിച്ചത്