താൾ:CiXIV129.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

നായർ. അതിനാൽ എന്തു ദൂഷ്യം വരും?

ഗുരു. ഏറിയൊരു ദൂഷ്യം ഉണ്ടു. ഉടയവന്നു നമ്മെ
ദുഃഖിപ്പിക്കെണ്ടതിന്നു മനസ്സില്ല; ദുഃഖിപ്പിച്ചാൽ ഗു
ണത്തിനായി തന്നെ ആകുന്നു. പാപത്തിന്റെ
ബോധം വരുത്തുവാനത്രെ, ശിക്ഷിക്കുന്നതു. ന
ല്ല കൂട്ടിയായാൽ, അഛ്ശൻ ഓങ്ങി കാട്ടുന്നതു, മതി. മ
നോ ബോധത്തിന്നു പാപസേവ കൊണ്ടു സൂക്ഷ്മ
ത ഇല്ലാതെ പോയാൽ, പിതാവു അധികം ശിക്ഷി
ക്കെണം; അതുകൊണ്ടു:

ശോകം എന്നതു വരുന്നേരത്തു കൂട്ടത്തോടെ
ബുദ്ധി ഉണ്ടെങ്കിൽ താത്താന്റെ ദോഷം അറിയെ
ണ്ടതിന്നു, തന്നൊടു താൻ നൊണ്ടി നൊണ്ടി ചോദി
പ്പാൻ തുടങ്ങും, എന്നാൽ എന്റെ മഹാപാപം ഒ
ക്കയും മുജ്ജന്മത്തിൽ ഉള്ളതത്രെ, എന്നു ഒരുത്തൻ
ഉറപ്പിച്ചു എങ്കിൽ, എത്ര ശിക്ഷിച്ചാലും, ഉപകാരം
ഇല്ല; മനസ്സിന്നു ഭേദം വരുമാറുമില്ല. "പാപമെ ക
ൎമ്മം, എന്നതെ ഉള്ളൂ, ദൈവമെ," ദേവയോഗം,"
"എന്റെ വിധി," “തലയെഴുത്തു," "എന്റെറ ന
സ്യത്ത എന്നിങ്ങിനെ ഓരൊന്നു വെറുതെ ചൊല്ലി,
തന്നെത്താൻ ആരാഞ്ഞു നൊക്കാതെ, ഹൃദയം വിറ
ന്നും കല്ലിച്ചും പൊയിട്ടു, മനുഷ്യൻ തന്റെ പാപ
ങ്ങളിൽ മരിക്കും. എന്നാൽ ൟ വിധി, എന്നുള്ളതു,
എത്രയും പൈശാചികമായ സങ്കല്പം തന്നെ.

നായർ. ദമയന്തിയുടെ മനസ്സു കല്ലിച്ചു പോയി,എ
ന്നു തൊന്നുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/49&oldid=181196" എന്ന താളിൽനിന്ന് ശേഖരിച്ചത്