താൾ:CiXIV129.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

എന്നു പാപകാരണനായ കലിയെ ശപിച്ചു. ഇവ്വ
ണ്ണം എല്ലാം മനുഷ്യരുടെ ബുദ്ധിദ്രമം. ദുഃഖം സംഭ
വിക്കുന്തോറും, ഇതു പാപത്തിന്റെ ഫലമത്രെ, എ
ന്നു ദേവവശാൽ ബോധിക്കുന്നു. ആരുടെ പാപ
ത്താൽ, ഏതു പാപത്താൽ, എന്നതൊ, അസാരം ചി
ലൎക്കെ തൊന്നുകയുള്ളൂ.

നായർ. മുജ്ജന്മത്തിൽ ചെയ്തിട്ടുള്ള പാപങ്ങളാൽ
അല്ലൊ, ഇപ്പൊഴത്തെ ദുഃഖങ്ങൾ പലതും ഉണ്ടാ
യിരിക്കുന്നതു.

ഗുരു. അയ്യൊ, മുജ്ജന്മം എന്നുള്ളതു ഒരു നാളും വ
രാത്ത കാൎയ്യം തന്നെ. ദമയന്തിയും കൂടെ അങ്ങിനെ
വിചാരിച്ചു. എങ്ങിനെ എന്നാൽ:

പൂൎവ്വമാം ജന്മം തന്നിൽ ചെയ്തൊരു പാപം കൊണ്ടീ
ദുൎവ്വിധം ഭവിക്കുന്നു സൎവ്വ ജന്തുക്കൾക്കിഹ.
(൩ പാദം.)

ൟ അബദ്ധം ഉണ്ടായിട്ടുള്ള വഴി എന്തെന്നാൽ:
ദുഃഖങ്ങൾക്കു പാപം തന്നെ മൂലം, എന്നുള്ളതു പ
ണ്ടെ അറിക കൊണ്ടും, ഇന്നലെയും ഇന്നും ഞാൻ
ദോഷം ചെയ്തിരിക്കുന്നു എന്നു പറവാൻ മനസ്സി
ല്ലാതെ, തന്നെത്താൻ ശോധന ചെയ്വാൻ തോന്നാ
യ്ക കൊണ്ടും, ൟ ദുഃഖത്തിന്നു എന്റെ കൎമ്മം കാര
ണമായാൽ, ഞാൻ അറിയാത്ത കാലത്തിൽ ചെയ്ത
കൎമ്മമായിരിക്കും. അത്ര വലിയ ദോഷം ഒന്നും ഓൎമ്മ
യിൽ ഇല്ലല്ലൊ, അതുകൊണ്ടു ൟ ജന്മത്തിന്നു മു
മ്പെ ചെയ്തിട്ടുള്ളതായിരിക്കും, എന്നിങ്ങിനെ വിചാ
രിച്ചതിനാൽ, ൟ ദുരുപദേശം ഉളവായതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/48&oldid=181195" എന്ന താളിൽനിന്ന് ശേഖരിച്ചത്