താൾ:CiXIV129.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

ഗുരു. അതു തന്നെ നമ്മുടെ അഭിമാനത്താൽ വരു
ന്ന സങ്കടം. അഭിമാനത്തെ നമ്മിൽ വളൎത്തു
വാൻ, പിശാചു നിത്യം ശ്രമിക്കുന്നു. ദമയ
ന്തിക്കും ൟ ഡംഭം ഉണ്ടു. അത എങ്ങിനെ എ
ന്നാൽ, നളൻ ചൂതിങ്കൽ ലയിച്ചു പൊയ നേ
രം, അവൾ മനസ്സിൽ കുത്തുണ്ടായിട്ടു,

ധീരനാം മഹീപാലൻ വഞ്ചിതനായി ഹാ, ഹാ
ഘോരമാം മഹാപാപം കാരണം ധരിക്ക നീ
(൩ പാദം.)

എന്നു പറയുന്നു. അന്നു പരമാൎത്ഥം പോലെ ഊ
ഹിച്ചതു; ശേഷം അവൻ ഭാൎയ്യയെ ത്യജിച്ചു പൊ
യാറെ, അവൾ പിന്നെയും വിചാരിച്ചു, വേറൊരു
ഹേതുവെ അന്വെഷിച്ചു.

മന്ദഭാഗ്യയാം എന്റെ കൎമ്മം എന്നതെ വേണ്ടു
എന്നു പറകയാൽ, ഭാഗ്യക്കുറവത്രെ കാരണം, എന്നു
നിരൂപിച്ചു പോയി. ഭൎത്താവിന്നും കുറ്റം ഉണ്ടെ
ന്നു ഒരു സ്മരണ ഉണ്ടു താനും.

ഭാൎയ്യയെ ത്യജിച്ചവനെതൊരു ലോകെ ശുഭം
ഐഹികം പാരത്രികം രണ്ടിനും വിരോധമെന്നു
(൩ പാദം)

ഇങ്ങിനെ പറഞ്ഞു. ഒടുക്കം ഭൎത്താവിന്നു കുറ്റം ഇ
ല്ല, എന്നു നിശ്ചയിച്ചു.

കാന്തന്റെ ബുദ്ധിഭ്രമം വരുത്തുന്നൊരു പാപൻ
കാന്തനെക്കാളും ദുഃഖം പ്രാപിച്ചു വസിക്കെണം.
(൩ പാദം)

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/47&oldid=181194" എന്ന താളിൽനിന്ന് ശേഖരിച്ചത്