താൾ:CiXIV129.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

അതു ദൈവത്തിന്നു പോരാത്തതത്രെ. അവൾ
തന്റെ ശൂദ്ധിയെ, താൻ പ്രശംസിക്കുന്നതു,
മനുഷ്യൎക്കും പോരാ. ഒരു വേടൻ മലമ്പാമ്പി
ന്റെ വായിൽനിന്നു അവളെ രക്ഷിച്ചതിനെ,
അവൻ നിൎമ്മൎയ്യാദം പറഞ്ഞ ഉടനെ, അവൾ
മറന്നു, അവനെ ശപിച്ചു കൊന്നതും, കലി
യെ പ്രാവി പറഞ്ഞതും, മറ്റും, നാട്ടുകാൎക്കു
ദോഷം എന്നു തൊന്നുകയില്ല. അതു ദൈവ
ത്തോടു അകൃത്യമാകുന്നു താനും. നാം അനുഗ്ര
ഹിക്കയും, ആശീൎവ്വദിക്കയും അല്ലാതെ, ശപി
ച്ചു പോകരുതു.

നായർ. എന്നാൽ എല്ലാവരും പാപികൾ, എന്നു വ
രികിൽ, അതിന്റെ ബോധം ആൎക്കും ഇല്ലാ
ത്തതു, എന്തു കൊണ്ടു?

ഗുരു. ദോഷം ചെയ്യുമ്പൊൾ, ഇത ആകാത്തതു, എ
ന്നു എല്ലാവൎക്കും അല്പം ഊഹിക്കാം. മനസ്സാ
ക്ഷി എന്നു ഒന്നുണ്ടല്ലൊ; അതു ഉള്ളിൽ നി
ന്നു കുറ്റം ഉണ്ടു എന്നും, ഇല്ല എന്നും, പല
വിധമായി പറയുന്നു. നളനും ഒരിക്കൽ പറ
യുന്നതാവിതു: (൪ പാദം.)

ഞാൻ ചെയ്ത കൎമ്മവും പാരം ജുഗുപ്സിതം.
താൻ ചെയ്ത പാപം തനിക്കെന്നതെ ദൃഢം.

എങ്കിലും താൻ ചെയു, പാപത്തിനായി ഉള്ള ല
ജ്ജ, ക്ഷണം വിട്ടു പൊയി, എന്നു തോന്നുന്നു.

നായർ. തന്റെ ദോഷങ്ങളെ ഓൎത്തു കൊൾവാൻ,
ആൎക്കം ഇഷ്ടം ഇല്ല പോൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/46&oldid=181193" എന്ന താളിൽനിന്ന് ശേഖരിച്ചത്