താൾ:CiXIV129.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

"നീ എന്നെ ചതിപ്പാൻ വിചാരിച്ചതു കൂടെ, കു
"റ്റം തന്നെ. എന്നൊടു അല്ല നിന്നെ ഉണ്ടാക്കി
"പോറ്റി നല്ലവണ്ണം വൎളത്തിവന്ന ദൈവത്തൊടു
"നീ പിഴെച്ചിരിക്കുന്നു." (൧. പാദം.)

"ഐഹികം മോഹിച്ചു സൎവ്വ വസ്തുക്കളും
"ഗേഹാന്തരങ്ങളിൽ സംഭരിക്കുന്നവൻ
"ദേഹാന്തരപ്രാപ്തികാലം വരുന്നെരം
"ഹാ, ഹാ, മഹാദേവ പാരം വിഷണ്ണനാം."

"ഞാൻ ദേവകല്പനയെ ലംഘിച്ചതിനാൽ, എനി
"ക്കു ദുഃഖം തന്റെ ഉള്ളു. നി ചെയ്തതിനെ വിചാ
"രിച്ചു, മാനസാന്തരപ്പെട്ടു, ദേവപ്രസാദം വരുത്തു
"വാൻ നോക്കുക. തൊന്നും പാപിയാകകൊണ്ടു, നി
"ന്നെ ശിക്ഷിപ്പാൻ തോന്നുന്നില്ല; എങ്കിലും മന
"സ്സിന്നു ഭേദം വരാഞ്ഞാൽ, നീ ദൈവശിക്ഷെക്കു
"തെറ്റിപോകയില്ലെന്നറിക."

നായർ. അതു സത്യം തന്നെ; പാപത്തിന്നു താ
ന്താൻ കാരണം, എന്നു ഞങ്ങൾ അധികം വി
ചാരിക്കുന്നില്ല. ദമയന്തിക്കും പാപം ഉണ്ടൊ?

ഗുരു. എല്ലാ മനുഷ്യൎക്കും ഉള്ളതു, അവളിൽ കാണാതി
രിക്കുമൊ? നളന്റെ സൌന്ദൎയ്യം പറഞ്ഞു, കേട്ട
പ്പൊഴെക്കു, അവനെ മോഹിച്ചു, മാരമാൽ പൂ
ണ്ടുവലഞ്ഞത, കന്യകക്കു യോഗ്യംതന്നെയൊ?
അവളുടെ പാതിവ്രത്യം തുടങ്ങിയുള്ള ഗുണങ്ങ
ളെ ഞാൻ ഇല്ലാതെ ആക്കുകയല്ല, എങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/45&oldid=181192" എന്ന താളിൽനിന്ന് ശേഖരിച്ചത്