താൾ:CiXIV129.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

നായർ. അതു നല്ലതല്ലൊ? ദോഷം ചെയ്തവരൊടു,
എല്ലാം കൊണ്ടും ക്ഷമിക്കെണം, എന്നു നിങ്ങൾ ത
ന്നെ നിത്യം പറയുന്നുവല്ലൊ.

ഗുരു. ക്ഷമിക്കെണം, എങ്കിലും ദോഷം ദോഷം അ
ല്ല എന്നു പറയാമൊ? ഒരു മനുഷ്യൻ അറി
ഞ്ഞിട്ടു, തന്നെ മറ്റവരെ ചതിപ്പാൻ സഹാ
യിച്ചാൽ, അവൻ ചതിക്കു ഹേതുവല്ല, എന്നു
പറയാമൊ? അവൻ കൂട്ടൂ ഹേതുവല്ലൊ ആകു
ന്നു. ക്ഷമിക്കുന്നതിനെ ഞാൻ ഒട്ടും ദുഷിക്ക
യില്ല. അതിനോളം വലിയത എനിക്ക ഒന്നും
ഇല്ല. ദൈവം എന്നൊടു യേശു ക്രിസ്തൻ നി
മിത്തം സൎവ്വ പാപങ്ങളെയും ക്ഷമിച്ചിരിക്കു
ന്നു, എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. എങ്കി
ലും എന്റെ ദോഷങ്ങളെ ഞാൻ വെറുത്തു
പോരെണ്ടതിന്നു, അവൻ കൂടക്കൂടെഅവറ്റെ
ഓൎപ്പിച്ചു, ബോധം വരുത്തുന്നു. ആ ബോധം
ഇല്ലാഞ്ഞാൽ, ക്ഷമിച്ചിട്ടുള്ള കൃപയുടെ ഓൎമ്മ
യും വിട്ടു പോകും അതുകൊണ്ടു നളൻ ദൈവഭ
ക്തനായാൽ, പുഷ്കരനോട് ഇപ്രകാരം പറയെ
ണ്ടതായിരുന്നു: "സോദര! ഞാനും നീയും
"പാപികൾ അത്രെ. ഞാൻ മുമ്പെ രാജധൎമ്മ
"ത്തെ മറന്നു, ചൂതിന്റെ ദോഷത്തിൽ ഉൾ
"പ്പെട്ടിരിക്കുന്നു. (൨ പാദം.)

"ചൂതിന്നു വിളിക്കുബൊൾ, അടങ്ങി പാൎത്തീടുക
"ഭൂതലാധീശന്മാൎക്കു യോഗ്യമല്ലെന്നു ചൊല്ലി
"യതു. എന്റെ ദുരഭിമാനം കൊണ്ടത്രെ, ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/44&oldid=181191" എന്ന താളിൽനിന്ന് ശേഖരിച്ചത്