താൾ:CiXIV129.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

പ്പോൾ പറയെണ്ടാ; അതു ബുക്കിൽ വായി
ക്കാമല്ലൊ.

ഗുരു. ആ പേർ കേൾക്കുമ്പൊഴേക്കു എന്തൊരു മു
ഷിച്ചൽ! ഞങ്ങൾക്കു സകല നാശങ്ങളിലും
അതിമധുരമായതു. നിങ്ങൾക്കു ഒട്ടും തോന്നാ
ത്തതു, അതിശയം തന്നെ. അവൻ നിങ്ങൾ
ക്കു എന്തു ദോഷം ചെയ്തു? അവനെ പോ
ലെ, ആർ നിങ്ങളെ സ്നേഹിച്ചിരിക്കുന്നു?

നായർ. മുഷിച്ചൽ ഏതും ഇല്ല; എങ്കിലും സമയം
പോരാ. നളചരിതത്തിൽ ഇനി ചിലതു പറ
വാൻ ഉണ്ടൊ?

ഗുരു. ഉണ്ടു; നളന്റെ പാപത്തെ ഗ്രഹിച്ചുവൊ?

നായർ. അതു പാപം എന്നു പറവാൻ ഉണ്ടൊ?

ഗുരു. " ശൌചവും കഴിച്ചാശു" "പാദക്ഷാളനം
ചെയ്തു"

അന്നേരം പാദത്തിന്റെ പിമ്പുറം പുറവടി
നന്നായി നനഞ്ഞീലെന്നറിഞ്ഞു. മഹാ ശഠൻ
മായയാ നളന്തന്റെ കാലിണ ചേൎന്നു കൂടി
കായത്തെ പ്രവേശിച്ചു വസിച്ചാൻഎന്നെ വേണ്ടു
ഭൂപതിക്കതു നേരം ബുദ്ധിയും പകൎന്നിതു
രൂപവും മലിനമായി ചെന്നുടൻ അകമ്പുക്കു
അത്രെ ഉള്ളു. (൩ പാദം)

നായർ. കാൽ നനയാത്തതു കൊണ്ടത്രെ. ആ വൈ
ഷമ്യം എല്ലാം പിണഞ്ഞതു, എന്നു എനിക്കു
ബോധിക്കുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/39&oldid=181186" എന്ന താളിൽനിന്ന് ശേഖരിച്ചത്