താൾ:CiXIV129.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ഗുരു. ൟ വക ഒന്നിനാലും ,പാപം വരാതു, സത്യം.
അരുതു, എന്നു ദൈവം കല്പിച്ചതിൽ, മനസ്സു
വെക്കുകയാൽ അല്ലാതെ, ഒന്നു തൊട്ടതിനാലും
തൊടാത്തതിനാലും, പാപം ഉണ്ടാകയില്ല.

നായർ. കലി, നളന്റെ ശരീരത്തിൽ പ്രവേശിപ്പാ
ൻ, ഇതിനാൽ സംഗതി വന്നതു അതിശയം
തന്നെ.

ഗുരു.മനുഷ്യന്റെ സമ്മതം കൂടാതെ പിശാചു അ
വനിൽ കയറുകയില്ല. മനുഷ്യൻ മുമ്പെ ദോ
ഷം ചെയ്തിട്ടല്ലാതെ, പിശാചിന്നു അവനിൽ
ഒർ അധികാരവും ഇല്ല. ഇതു തന്നെ കഥയെ
ചമച്ചവന്റെ തെറ്റാകുന്നു. നളനെ അതി
മാനുഷൻ, എന്നു സ്തുതിപ്പാൻ ഭാവിച്ചതുകൊ
ണ്ടു, അവന്റെ ദോഷങ്ങളെ ഒക്കയും കലിയു
ടെ മേൽ ചുമത്തി ഇരിക്കുന്നു. നളൻ താനും
തനിക്കുണ്ടായതിന്റെ വിവരം ദമയന്തിയൊ
ടു അറിയിച്ചതിപ്രകാരം, (ർ പാദം)

കഷ്ടം കലിയുടെ കാൎക്കശ്യം ഇങ്ങനെ
പെട്ടതെല്ലാം നമുക്കിന്ദീവരെക്ഷണെ
പുഷ്കരൻ ചെയ്തല്ലേതും ധരിക്ക നീ
ദുഷ്കരം ചെയ്തു കലിയുഗം കൈതവം.

കണ്ടൊ തനിക്കും കുറ്റമില്ല, പുഷ്കരന്നും കുറ്റം
ഇല്ല; സകലവും കലിയുടെ ദോഷം എന്നു ചൊല്ലു
ന്നു. ഇതു അസത്യം തന്നെ; മനുഷ്യൻ തന്നെത്താൻ
പിശാചിൽ ഏല്പിച്ചിട്ടു ഒഴികെ, അവന്റെ കൈയിൽ
പാവ പോലെ ആകയില്ല. നളൻ രാജധൎമ്മത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/40&oldid=181187" എന്ന താളിൽനിന്ന് ശേഖരിച്ചത്