താൾ:CiXIV129.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

നായർ. ഇതു പിശാചിന്റെ കുറ്റമൊ; നമ്മുടെതൊ?

ഗുരു. ഇതു മുമ്പെ പിശാചിന്റെ കുറ്റം തന്നെ. അ
വനു അതി കൊടുപ്പമുള്ള ശാപവും തട്ടിയിരി
ക്കുന്നു. എങ്കിലും, മനുഷ്യനെ ഹേമം ചെയ്തു
നിൎബ്ബന്ധിപ്പാൻ, പിശാചിനു കഴിയായ്കകൊ
ണ്ടു, മനുഷ്യൻ അവനെ അനുസരിച്ചു പോ
യതു, മനുഷ്യന്റെ കുറ്റവും ആകുന്നു. അതി
ന്നായി കല്പിച്ച ശിക്ഷയൊ, നാം ഇപ്പോൾ
അനുഭവിക്കുന്ന കഷ്ട മരണങ്ങൾ തന്നെ.

നായർ. ദൈവത്തിന്നു പാപം വേണ്ടായെങ്കിൽ, ൟ
പാപികളെ എല്ലാം പാൎപ്പിപ്പാൻ എന്തു? ഒരു
വാക്കു കൊണ്ടെ മൂലനാശം വരുത്തി, പുതിയ
ലോകം, പുതിയ ഭൂതങ്ങൾ, പുതു മനുഷ്യർ, മു
തലായവ ഒക്കയും ഉണ്ടാക്കുവാൻ വിഷമം ഇ
ല്ലല്ലൊ!

ഗുരു. അതിന്നു കഴിവുണ്ടു സത്യം;മനസ്സില്ല താനും.

നായർ. അതു എന്തുകൊണ്ടു?

ഗുരു. താൻ പടച്ചത ഒന്നും ഇല്ലാതാക്കുവാൻ,അവ
ന്നു മനസ്സില്ല. ശിവനെ പോലെ സംഹാര
പ്രിയനല്ല, നിശ്ചയം. പാപികളെ രക്ഷിപ്പാ
നത്രെ, അവനു ആഗ്രഹം ഉള്ളൂ. സകലവും
പുതുക്കി യഥാസ്ഥാനത്തിലാക്കുവാൻ, അവ
ൻ തന്റെ പുത്രനെ ൟ ലോകത്തിലയച്ചിരി
ക്കുന്നു.

നായർ. മതി. ആ യേശു ക്രിസ്തന്റെ കഥ ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/38&oldid=181185" എന്ന താളിൽനിന്ന് ശേഖരിച്ചത്