താൾ:CiXIV129.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

വരികയില്ല;എങ്കിലും മനസ്സില്ലാത്ത കല്ലും മ
ണ്ണും മരവും മൃഗാദി പ്രാണികളും മാത്രമല്ല, ത
ന്റെ സാദൃശ്യം ഉള്ള മക്കളും ദൈവത്തിന്നു
വേണ്ടുന്നതാകകൊണ്ടു ,ഓരൊരൊ നല്ലഭൂതങ്ങ
ളെ ഉണ്ടാക്കിയിരിക്കുന്നു. അവൎക്കു അറിവും
സ്വതന്ത്രചിത്തവും ഉണ്ടു. ഉടയവനെ മാനി
ച്ചും സ്നേഹിച്ചും അനുസരിച്ചും കൊൾവാൻ,
ഏറിയ ഹേതുക്കളും ഉണ്ടു. തങ്ങൾക്കുള്ള സമ
സ്തവും തങ്ങളാൽ അല്ല, അവനാൽ അത്രെ ല
ഭിച്ചത എന്നുള്ളത, അവരുടെ മൂലഭാവന ആകു
ന്നുവല്ലൊ. എങ്കിലും സ്വതന്ത്ര ചിത്തത്തെ
കൊടുത്തതു കൊണ്ടു, അവരെ ഹേമിപ്പാൻ ക
ഴികയില്ല; അവർ മിക്കവാറും ഇന്നെവരെ ന
ല്ലവരായി പാൎത്തു ഉടയവനെ സേവിച്ചു പോ
രുന്നു. അവരിൽ ഒരു ശ്രേഷ്ഠൻ സത്യത്തിൽ
നില്ക്കാതെ, താൻ ദേവൻ എന്നു നടിച്ചിരിക്കു
ന്നു. മറ്റു പല ഭൂതങ്ങളും തങ്ങളെ ഉണ്ടാക്കി
യവനെ അല്ല, ആ കള്ളപ്രമാണിയെ തന്നെ
അനുസരിച്ചു പോയി. അതു അവരുടെ കുറ്റമത്രെ.

നായർ. മനുഷ്യനൊ?

ഗുരു. മനുഷ്യനോടു ആ പിശാചു കളവു പറഞ്ഞു
കൊണ്ടു, ദേവകല്പന ലംഘിക്കേണ്ടതിന്നു, മനസ്സി
നെ ഇളക്കിയിരിക്കുന്നു. ആ പരീക്ഷയി
ൽ മനുഷ്യൻ വീണു പോയനാൾമുതൽ, അ
വന്റെ സന്തതിയായ നാം എല്ലാവരും, അച്ശ
നെ പോലെ പാപമുള്ളവരായ്തീൎന്നിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/37&oldid=181184" എന്ന താളിൽനിന്ന് ശേഖരിച്ചത്