താൾ:CiXIV129.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

തിന്റെ അൎത്ഥം വിചാരിച്ചാൽ, യാതൊരു സൃ
ഷ്ടിയും വലിയത, എന്നു നിരൂപിച്ചു കൂടാ, സ്ര
ഷ്ടാവിന്നു ജീവൻ ഉണ്ടായിരിക്കുന്നതു ത
ന്നാൽ തന്നെ; സൃഷ്ടിക്കു ഒക്കയും ജീവനുണ്ടാ
യതു അവനാലത്രെ.

നായർ. ശൈത്താൻ എന്നൊരുത്തൻ ഉണ്ടെന്നു നി
ങ്ങൾ പറഞ്ഞിരിക്കുന്നു. അവൻ ഒരു ദേവൻ
എന്നു വരികയില്ലയൊ?

ഗുരു. അവനും സൃഷ്ടി അത്രെ. ദൈവത്തോടു മറു
ത്തു, കലഹിച്ചു, മനുഷ്യജാതിയെ ചതിച്ചു, ൟ
ബിംബാരാധന മുതലായ മഹാപാതകങ്ങളെ
പഠിപ്പിച്ചതിനാൽ, അവൻ ൟ ലോകത്തിന്നു
ഒരു ദേവൻ എന്നു വന്നിരിക്കുന്നു. സത്യം.

നായർ. പാപം മനുഷ്യരാൽ ഉണ്ടായത, എന്നു നി
ങ്ങൾ മുമ്പെ പറഞ്ഞുവല്ലൊ; ഇപ്പോൾ ശൈ
ത്താനാൽ ഉണ്ടായി എന്നു കേൾക്കുന്നു. കാ
ൎയ്യം എങ്ങിനെ? അവർ ഇരുവരാലും ഉണ്ടാ
യൊ; ഇരുവരേയും ഉണ്ടാക്കിയ ൟശ്വരൻ ത
ന്നെയൊ അതിന്റെ കാരണം എന്തു വേണ്ടു?

ഗുരു. ഞാൻ പറയാം. എന്റെ ബുദ്ധി അല്ല, ദൈ
വം അരുളിചെയ്ത സത്യവേദത്തിലെ വാക്ക
ത്രെ. ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതത്രെ. ആ
ശൈത്താൻ എന്നവൻ മുബെ നല്ലവൻ ത
ന്നെ. ഒന്നാം മനുഷ്യനും നല്ലവനത്രെ. തിന്മ
യൊ ദുൎവ്വിചാരമൊ, ഒന്നും ദൈവത്തിൽ നിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/36&oldid=181183" എന്ന താളിൽനിന്ന് ശേഖരിച്ചത്