താൾ:CiXIV129.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

നായർ. ഭൂത പ്രേത പിശാചുകളും മറ്റും ഓരൊരൊ
ജാതി ജീവികൾ ഇല്ലയൊ? ജിന്നുകളും മലാ
ക്കുകളും ഉണ്ടെന്നു, ചോനകരും പറയുന്നുവ
ല്ലൊ. ഇങ്ങെ ദേവകൾ നാട്ടുകാരുടെ സങ്കല്പ
ത്താൽ മാത്രം ഉണ്ടായി, എന്നു തോന്നുന്നില്ല.

ഗുരു. അതിനെ ഞാനും പറയുന്നില്ല; മലാക്കുകളും
ഭൂതങ്ങളും ഉണ്ടു സത്യം. പടെച്ചവൻ ഉളവാ
ക്കിയ ജീവന്മാർ എണ്ണമില്ലാതോളം ഉണ്ടു. ആ
വക ദേവകൾ എന്നു വരികയില്ല താനും.

നായർ. മനുഷ്യരിൽ കാണുന്നതിനെക്കാൾ, ആ ജാ
തികൾക്കു ഊക്കും ശേഷിയും ചൈതന്യവും
അധികം ഇല്ലയൊ?

ഗുരു. ഉണ്ടു. എങ്കിലും അതിന്നിമിത്തം തൊഴുകയും പൂ
ജിക്കയും ചെയ്തു പോകരുതു; ഉടയവൻ അ
തിനെ നിഷേധിച്ചിരിക്കുന്നു. താൻ മാത്രം വ
ന്ദ്യനും പ്യൂജ്യനും ആകുന്നു, എന്നു അവന്റെ
കല്പന.

നായർ. എങ്കിലും ആ ഭൂതങ്ങളും മനുഷ്യരും തമ്മിൽ
വളരെ ഭേദം ആയാൽ, ഇവർ അവരെ മാനി
ക്കേണ്ടെ? പ്രജകൾ മന്ത്രിയെ സേവിച്ചാ
ലും അതു സ്വാമിദ്രോഹം എന്നു, ഒരു രാജാവി
ന്നു തോന്നുകയില്ല.

ഗുരു. ൟ വക ന്യായങ്ങൾ എത്ര ചൊല്ലാം. ദൈവം
അതിനെ വിലക്കിയിരിക്കുന്നു, എന്ന ഒരു വാ
ക്കു തന്നെ എനിക്കു മതി. സ്രഷ്ടാവെന്നുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/35&oldid=181182" എന്ന താളിൽനിന്ന് ശേഖരിച്ചത്