താൾ:CiXIV129.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

൨-ാം സംഭാഷണം

നായർ. ഗുരുക്കളെ, സലാം! ഇന്നലെ ഇന്ദ്രാദിദേ
വകളെ കൊണ്ടു പറഞ്ഞതിനെ ഞാൻ കുറയ
വിചാരിച്ചിരിക്കുന്നു. നളചരിതത്തിൽ ചൊ
ല്ലിയിരിക്കുന്ന ദേവകഥയും മനുഷ്യകഥയും,
രണ്ടും സൂക്ഷിച്ചു നോക്കിയാൽ, ഇങ്ങെ ദേവ
കൾക്കും മനുഷ്യൎക്കും വളരെ ഭേദം ഇല്ല, എന്നു
തോന്നുന്നു.

ഗുരു. കാൎയ്യം തന്നെ. മനുഷ്യൻ, താൻ ദേവളെ സ
ങ്കല്പിക്കുന്തോറും എത്ര ഉത്സാഹിച്ചാലും, മാനു
ഷ ഗുണങ്ങളെ അവരിൽ ആരോപിക്കും. അ
വൻ കാമസക്തനായാൽ, ഒളിസേവക്കാരുടെ
പ്രമാണിയായ കൃഷ്ണനെ കീൎത്തിച്ചു ധ്യാനി
ക്കും; അഭിമാനി ആയാൽ, രാമൻ മുതലായ
വീരൎക്കു ദേവത്വം കൊടുക്കും; നായാട്ടുകാരനു
ഒർ അയ്യപ്പൻ തോന്നും; ചെറുമൻ ഓരോരൊ
പേനയും, കൂളിയും മനസ്സിൽ ഉളവാക്കി, പ്ര
മാണിച്ചു പൂജിക്കും. ഇങ്ങിനെ അതതു ജാതി
ക്കാൎക്കും വകക്കാൎക്കും വെവ്വേറെ പരദേവതകൾ
ഉണ്ടായ്വവന്നിരിക്കുന്നു. ദേവകളെ ഉണ്ടാക്കുന്ന
ദോഷത്തിന്നു മീതെ, മഹാപാതകം ഒന്നുമില്ല
എന്നറിക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/34&oldid=181181" എന്ന താളിൽനിന്ന് ശേഖരിച്ചത്