താൾ:CiXIV129.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

കാമക്രോധങ്ങൾ മുതലായവറ്റെക്കാളും, കള്ള
ദേവാരാധന തന്നെ അധികം കൊടിയ കുറ്റം
ആകുന്നു. നല്ല ദൈവഭക്തി ഉണ്ടാകുബോഴെ
ക്കു മുൻചൊന്ന ആ നാലും ഏഴും ഇല്ലാതെ
പോകും നിശ്ചയം.

നായർ. ഗുരുക്കളെ ഇപ്പൊൾ മതി. എനിക്കു പൊ
കെണും. നാള സമയം ആയാൽ, ഞാൻ വ
രാം. ഞാൻ ഇങ്ങിനെ എല്ലാം പറഞ്ഞത മറ്റാ
രേയും അറിയിക്കരുതു. നിങ്ങളുടെ വേദം ഇ
ദ്ദേഹത്തിന്നു വേണം, എന്നു ആരും പറയ
രുതു.

ഗുരു. മിണ്ടാതിരിക്കാം. എങ്കിലും പാപത്തെ കൊണ്ടു
പറഞ്ഞതു മറക്കരുതെ ദേവകൾ എന്നു ചൊ
ല്ലുന്നതിൽ ഇനി പ്രിയം ഭാവിക്കരുതെ. ആ
ദാസ്യം വിടു, സാതന്ത്ര്യം പ്രാപിക്കേണ്ടതി
ന്നു, ഉടയവൻ താൻ തുണക്കേണമെ. സലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/33&oldid=181180" എന്ന താളിൽനിന്ന് ശേഖരിച്ചത്