താൾ:CiXIV129.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ണ്ടും ഓരോന്നു പറഞ്ഞും ശിക്ഷിച്ചും സമ്മാനി
ച്ചും കൊണ്ടു, പ്രപഞ്ച മോഹത്തിൽ നിന്നും,
ശീലിച്ച പാപങ്ങളിൽ നിന്നും വേൎവ്വിടുപ്പാനും,
അവരുടെ മനസ്സിനെ തങ്കൽ ആക്കി ഉറപ്പി
പ്പാനും, പ്രയത്നംകഴിക്കുന്നു. അവൻ തെളിച്ച
തിൽ അവർ നടക്കാഞ്ഞാൽ, നടന്നതിലെയും
തെളിക്കും' ഇങ്ങിനെ അവൻ നമ്മിലെ വാത്സ
ല്യം കൊണ്ടു ചെയ്യുന്ന മഹാപ്രയത്നം നിഷ്ഫ
ലമായി പോകയും ഇല്ല. അനേകർ അവനോ
ടു മറുത്തു നിന്നാലും, ക്രമത്താലെ അനുസരി
ക്കേണ്ടിവരും. ൟ മലയാളദേശത്തിൽ നി
ന്നും അവൻ കള്ള ദേവകളെയും പണ്ടു പണ്ടെ
വേരൂന്നി, വളൎന്ന പാപങ്ങളെയും ക്രമത്താ
ലെ നിക്കി കൊണ്ടു, പടെച്ചവൻ അല്ലാതെ
ഒരു ദൈവവും ഇല്ല, എന്നുള്ള സമ്മതത്തെ
എല്ലാടവം വരുത്തും.

നായർ. ൟ കേരളഭൂമി പരശുരാമനാൽ പടെക്കപ്പെ
ട്ടുവല്ലൊ!.

ഗുരു. അതു നിങ്ങൾ പ്രമാണിച്ചല്ല, ചിരിച്ചത്രെ പ
റയുന്നു. പരശുരാമനല്ലൊ അമ്മയെ കൊന്നി
ട്ടുള്ള മഹാപാപിയത്രെ. പാപികൾക്കു ഒന്നും
സൃഷ്ടിപ്പാൻ കഴികയില്ല. എന്നു വേണ്ടാ; സ
ൎവ്വലോകത്തെയും പടെച്ചവനും ഉടയവനുമാ
യിരിക്കുന്നതു ഒരുവനത്രെ. അവനെ വന്ദി
ക്കെയാവു. ശേഷം യാതൊന്നിനെയും വന്ദി
ക്കയും, ദൈവം എന്നു വിചാരിക്കയും അരുതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/32&oldid=181179" എന്ന താളിൽനിന്ന് ശേഖരിച്ചത്