താൾ:CiXIV129.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ഞങ്ങൾ നാലരും കൂടി ചെന്നിതു സ്വയം ബരെ
മംഗലാംഗിയെക്കൊണ്ടു പോരുവാൻ മോഹത്തൊടെ
ഞങ്ങളെ വരിച്ചീല, മാലയാ ദമയന്തീ
ഞങ്ങളുംകാണ്കത്തന്നെ നളനെ മാലയിട്ടു
നിഷ്ഫലപ്രയത്നന്മാർ ഞങ്ങളും വിരവോടെ
ഇപ്രദേശത്തെ പ്രാപിച്ചീടിനാരിതുനേരം
ഇങ്ങനെ പരമാൎത്ഥം തത്ര സംഗതം കലെ
നിങ്ങളും വൃഥാ ചെന്നു ചാടുവാൻ തുടങ്ങെണ്ടാ.

ഇതിന്റെ ഭാവം ഗ്രഹിച്ചുവൊ? ഒരു കന്യകയു
ടെ മനസ്സിനെ തങ്ങളിൽ ആക്കെണം എന്നു വെ
ച്ചു. അവർ പുറപ്പെട്ടു, പ്രയത്നം നിഷ്ഫലമായി താ
നും.പിന്നെ മുരമ്പാപികളുടെ മനസ്സിനെ മാറ്റി,
ദോഷത്തിൽ അറെപ്പും, ഗുണത്തിൽ ഇഷ്ടപും ജനി
പ്പിപ്പാൻ, അവരാൽ എങ്ങിനെ കഴിയും? ൟ വക
ഒന്നും അവരാൽ സാധിക്കാത്തതു.

നായർ. പാപത്തെ മാറ്റുവാൻ നിങ്ങളുടെ ദൈവ
ത്തിന്നും വിഷമം ആകുന്നു, എന്നു മുമ്പെ പ
റഞ്ഞില്ലയൊ?

ഗുരു. പറഞ്ഞു. അത് എങ്ങിനെ എന്നാൽ, ദൈവം
തോന്നുന്നതു എല്ലാം കളി കണക്കനെ തീൎക്കു
ന്നു, എന്നു നിങ്ങൾ ചൊല്ലിയതിന്നു മാത്രം
ഞാൻ ഉത്തരം പറഞ്ഞതു. ഇനിയും പറയു
ന്നു; ദൈവം പാപത്തോടു കളിക്കുന്നവനല്ല;
താൻ പ്രയത്നം ചെയ്തല്ലാതെ കണ്ടു, പാപ
ത്തെ നീക്കുകയും ഇല്ല. നല്ല അഛ്ശനെ പോ
ലെ ദുഷ്ട മക്കളോടു ഭയം കൊണ്ടും നയം കൊ


3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/31&oldid=181178" എന്ന താളിൽനിന്ന് ശേഖരിച്ചത്