താൾ:CiXIV129.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

എന്തു ചെയ്യാമഹൊ ഭാഗ്യമില്ലാത ഞാൻ
എന്തൊരു ദുഷ്കൃതം ചെയ്തുവാൻ നാരദൻ
സംഗരം വേണ്ടാ സമസ്ത ജന്തുക്കൾക്കും
എങ്ങിനെ കാലം കഴിക്കേണ്ടു നാം ഇനി (൧ പാദം)

എന്നിങ്ങിനെ നാരദന്റെ വാക്കു.

നായർ. അപ്രകാരം ഉള്ളവൻ അയല്വക്കത്തും ഉ
ണ്ടു. വാനവർ അങ്ങനെ ആയാൽ, മലയാളി
കൾക്കു ഇത്ര വഴക്കുണ്ടാകുന്നതു, അതിശ
യം അല്ല.

ഗുരു. ൟ പറഞ്ഞത എല്ലാം വിചാരിച്ചാൽ, നളച
രിതത്തിനാൽ നിങ്ങളുടെ ദേവകൾക്കു മാനം
അധികം ആകുന്നില്ല, എന്നു സ്പഷ്ടമായി കാ
ണാമല്ലൊ. ദമയന്തി ആ നാലരെയും വെറു
ത്തു, ഒരു വെറുമ്മനുഷ്യനെ മാലയിട്ടതും ആ
ശ്ചൎയ്യമല്ല. ദേവന്മാരെക്കാളും, നളൻ തന്നെ
എനിക്കും അധികം ബോധിച്ചിരിക്കുന്നു. ഭാ
ൎയ്യയെ പിരിഞ്ഞകാലത്തിൽ അവനു പരസ്ത്രീ
സംഗം ഇല്ല പോൽ. ഇന്ദ്രൻനിമിത്തം സ്വ
ൎഗ്ഗസ്ത്രീകൾക്കുണ്ടായ പരവശത പോലെ അ
വന്റെ ഭാൎയ്യെക്കു വന്നതും ഇല്ല.

നായർ. ദേവകൾ അപ്രകാരമായാൽ, പാപത്തെ
ഇല്ലാതാക്കുവാൻ മനസ്സുണ്ടാകയില്ല. എന്നു
തോന്നുന്നു.

ഗുരു. നിശ്ചയം; അവൎക്കു മനസ്സില്ല, പ്രാപ്തിയും
പോരാ. ദമയന്തി അവരെ വെറുത്തതിനാൽ
പിന്നെ അവർ പറയുന്നിതു: (൩ പാദം)

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/30&oldid=181177" എന്ന താളിൽനിന്ന് ശേഖരിച്ചത്