താൾ:CiXIV129.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

യിരിക്കുന്ന സത്യമനുഷ്യന്മാർ എല്ലാ കാൎയ്യത്തി
ലും പിതാവിനെ നോക്കി, അഛ്ശന്റെ നടപ്പു
എങ്ങനെ, എന്നു അന്വേഷിച്ചു, ഞാനും അ
പ്രകാരം ചെയ്യാകേണമെ, എന്നു പ്രാൎത്ഥിച്ചും
കൊണ്ടു ഇങ്ങനെ ചുരുങ്ങിയ ക്രമത്തിൽ എ
ങ്കിലും, ദൈവത്തെ പോലെ വ്യാപരിച്ചു കൊ
ള്ളേണ്ടതു. ദേവമക്കൾ ആയവർ ഒക്കയും ദി
വ്യക്രിയകളെ ചെയ്വാൻ ശീലിക്കും. ദേവകൾ
ദുഷ്ടരായാലൊ, അവരെ സേവിക്കുന്നവരും
ദുഷ്ടക്രിയകളെ നല്ലവ, എന്നു നിരൂപിച്ചും സ്തു
തിച്ചും കൊണ്ടു, തങ്ങളും അപ്രകാരം ചെയ്തുപോ
കയില്ലയൊ? കള്ളന്മാർ അതതു ദേവകളെ ചൊ
ല്ലി എല്ലാദോഷത്തിന്നും ഒഴിച്ചൽ പറകയില്ല
യൊ?

നായർ. അതു ഏകദേശം ഉള്ളതു തന്നെ.

ഗുരു. ദേവകൾ സത്യവാന്മാരായാൽ, ആ ഏ
ഷണിക്കാരനായ നാരദനോടു നിത്യസംസ
ൎഗ്ഗം ഉണ്ടാകുമൊ? അവർ ദോഷത്തെ വെറു
ത്തും ഭത്സിച്ചും കൊണ്ടു, അവനൊടു ഒന്നും
പറയാതെ, മന്ദഹാസം പൂണ്ടത്രെ ആ കള്ള
നൊടു സംഭാഷിക്കുന്നു പോൽ.

നായർ. നാരദൻ ഏഷണിക്കാരൻ, എന്നു കേട്ടിരി
ക്കുന്നു.

ഗുരു. അവൻ എത്രയും കലഹ പ്രിയൻ. ക്രോ
ധവും കലശലും ലോകത്തിൽ കാണാഞ്ഞാൽ,
അവന്നു സങ്കടവും അസഹ്യവും അത്രെ.


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/29&oldid=181176" എന്ന താളിൽനിന്ന് ശേഖരിച്ചത്