താൾ:CiXIV129.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

വരുണനും ഒന്നു പറയുന്നു. (൧ പാദം)
മൎയ്യാദ ലംഘിക്ക യോഗ്യമല്ലേതുമെ
ധൈൎയ്യം പ്രധാനം ശരീരികൾക്കൊക്കവെ.

നായർ. അതു നേർ തന്നെ; സത്യം വേണം; മൎയ്യാദ
പോലെ നടക്കേണ്ടതു. ചതിപ്പട അരുതു.

ഗുരു. കലിയൊ പറയുന്നതു കേൾക്ക (൩ പാദം)
കൈടഭാരിയും പണ്ടു കൈതവം കൊണ്ടു തന്നെ
ഗൂഢമായ്മഹാ ബലിവഞ്ചനം ചെയ്കീലയൊ
ബുദ്ധിമാനായ വിഷ്ണു ദേവനും നിരൂപിച്ചാൽ
ശുദ്ധമാൎഗ്ഗത്തെ കൊണ്ടു സിദ്ധിപ്പാനാളല്ലെതും
ബുദ്ധമാമുനി വേഷം കൈക്കൊണ്ടു പുരന്മാരെ
ബദ്ധകൈതവം വിഷ്ണു മെല്ലവെ കൊല്ലിച്ചീലെ
ധൃഷ്ടത കൂടാതെ കണ്ടിഷ്ടസിദ്ധിയും നാസ്തി

നായർ, കൈകടഭാരി എന്നത ആരാകുന്നു?

ഗുരു. വിഷ്ണു തന്നെ, അവൻ വാമനാവതാരം ചെ
യ്തതു മഹാ ബലിയെ വഞ്ചിപ്പാനത്രെ ബു
ദ്ധന്റെ വേഷം എടുത്തും കൊണ്ടു ചതിയെ
പ്രയോഗിച്ചിരിക്കുന്നു. പക്ഷെ വിഷ്ണു ബു
ദ്ധിമാൻ എന്നു പറയാം; ധൈൎയ്യം അവന്നു
പ്രധാനമല്ല സ്പഷ്ടം. ഇങ്ങനെ ദേവകളിൽ ത
ന്നെ ആ അത്യന്ത മൂഢത്വം ഉണ്ടാകയൊ?

നായർ. ആ ശ്ലോകത്തെ കലി തന്നെ ഉപായമായി
പറഞ്ഞില്ലയൊ?

ഗുരു. അതെ. എങ്കിലും നാം ദേവകളെ മാതിരിയായി
നടക്കേണ്ടതല്ലെ? സത്യദൈവത്തിന്നു മക്കളാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/28&oldid=181175" എന്ന താളിൽനിന്ന് ശേഖരിച്ചത്