താൾ:CiXIV129.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

എന്നു വിദൎഭരാജാവു സ്തുതിച്ചിരിക്കുന്നതു ഏകദേശം
ഒക്കുന്നു.

സൎവ്വാശയങ്ങളിൽ സന്നിധാനം ചെയ്തു
സൎവ്വഭാവങ്ങളെ ബോധിച്ചിരിക്കുന്നു (൧ പാദം)

എന്നു ദമയന്തി പറഞ്ഞതും ശരി ദൈവം നമ്മുടെ
സൎവ്വ ഭാവങ്ങളെയും നോക്കുന്നതിനെ, എല്ലാവരും
വിചാരിച്ചാൽ, കൊള്ളായിരുന്നു.

നായർ. അങ്ങിനെ തന്നെ.ൟശ്വരവിചാരം പ്ര
മാണം.

ഗുരു. എങ്കിലും, നിങ്ങളുടെ ൟശ്വരന്മാരെ വിചാരി
ക്കുന്നതു പ്രമാണമല്ല. നാമസങ്കീൎത്തനത്താ
ൽ എന്തു ഫലം? ഗുണനാമങ്ങളും ഭാവക്രിയ
കളും ഒത്തു വരെണം, അല്ലാഞ്ഞാൽ സാരം ഇ
ല്ല. പ്രാസവും രീതിയും ഒപ്പിച്ചു കേട്ടു ശിക്ഷ
യിൽ തീൎത്തു കൎണ്ണരസം ജനിച്ചാൽ പോരുമൊ?
"നിഷ്കളൻ, നിരഞ്ജനൻ, നിൎമ്മമൻ" എന്നു
കേട്ടുവല്ലൊ! അതിന്റെ അൎത്ഥം എന്തു?

നായർ. മറുവും കറയും അഹങ്കാരവും ഒട്ടും ഇല്ലാതെ
എപ്പോഴും നല്ല ശൂദ്ധിയുള്ളവനത്രെ.

ഗുരു. അങ്ങനെ തന്നെ. കാമമുള്ളവനെ ശുദ്ധൻ എ
ന്നു ചൊല്ലുമൊ?

നായർ. അതു ആരും പറകയില്ല.

ഗുരു. എന്നാൽ കേൾക്ക, ഇന്ദ്രാദികൾ നാല്വരും ദമ
യന്തിയുടെ കല്യാണത്തിന്നായി ഉല കിഴിയു
മ്പൊൾ, ഇന്ദ്രാണിയും സഖികളും വേദനയൊ
ടെ പറഞ്ഞിതു: (൧ പാദം)

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/23&oldid=181170" എന്ന താളിൽനിന്ന് ശേഖരിച്ചത്