താൾ:CiXIV129.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

പ്രയാസം ഒട്ടും ഇല്ല. ഒന്നു ശപിച്ചാലും അ
നുഗ്രഹിച്ചാലും ഉടനെ ഒത്തു വരുന്നു.

ഗുരു. അയ്യൊ, എന്തു പറയുന്നു! നിങ്ങളുടെ ദേവക
ൾ പാപത്തെ നീക്കുന്നത് എങ്ങിനെ? അവ
ർ തന്നെ പാപികൾ ആകുന്നുവല്ലൊ. പിന്നെ
പാപത്തെ അകറ്റുവാൻ മനസ്സും പ്രാപ്തിയും
എവിടുന്നു വരുന്നതു?

നായർ. ഗുരുക്കളെ, ദുഷിവാക്കു വേണ്ടാ! പാപങ്ങ
ളുടെ വിവരം പറഞ്ഞുവല്ലൊ. ഞങ്ങളിൽ വ
ല്ല ദോഷം കണ്ടാലും, പറയാം; ദേവന്മാരോടു
മാത്രം ഏഷണി അരുതു.

ഗുരു. ഞാൻ ഏഷണി പറകയില്ല; പറഞ്ഞതിന്നു
തുമ്പുണ്ടാക്കുവാൻ വിഷമം ഇല്ല. നിങ്ങൾ
ഇങ്ങിനെ മുരിക്കിൻ കൊമ്പു പിടിച്ചിരിക്കുന്ന
തു എനിക്ക സങ്കടം ആകുന്നു. അത്രെ ഉള്ളൂ.

നായർ. നമ്മുടെ ദേവകളിൽ എന്തുകുറ്റം കണ്ടിരി
ക്കുന്നു?

ഗുരു. നിങ്ങളുടെ ശാസ്ത്രങ്ങളിൽ ദൈവഗുണങ്ങൾ
ചിലതു നന്നായി വൎണ്ണിച്ചും കാണുന്നു. ഞാ
ൻ ഒരു വാക്കു പറയാം. (൨ പാദം)

അജൻ, അമരൻ, അമിതഗുണൻ, അഗുണൻ,
അമലൻ, ആനന്ദരൂപൻ, നിരീഹൻ, നിരാമയ
ൻ, നിഖിലജനനകരൻ, അരികുല വിനാ
ശനൻ, നിഷ്കളൻ, നിത്യൻ, നിരഞ്ജനൻ, നിൎമ്മ
മൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/22&oldid=181169" എന്ന താളിൽനിന്ന് ശേഖരിച്ചത്