താൾ:CiXIV129.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ഗുരു. അതെ, ദേവനം എന്ന വാക്കിന്നും കളി എന്ന
ൎത്ഥം തന്നെ. അതുകൊണ്ടു ദേവൻ എന്നു വെ
ച്ചാൽ, കളിക്കാരൻ എന്നായ\\രും. ൟപാപികൾ
ക്കു നിത്യ പ്രയാസവും, വാനവൎക്കു നിത്യ
കളിയും ഉണ്ടു, എന്നു പണ്ടു തന്നെ ൟ ദേശ
ക്കാൎക്കു തോന്നിയിരിക്കുന്നു. അതു നില്ക്ക. ന
മ്മുടെ പാപദോഷങ്ങളും ദൈവത്തിന്നു വളരെ
പ്രയാസം വരുത്തുന്നു, എന്നു അവൻ താൻ
അരുളിച്ചെയ്തു. അവൻ തന്റെ പുത്രനെ ൟ
ലോകത്തിൽ അയച്ചു, മനുഷ്യനായി പിറക്കു
മാറാക്കിയതല്ലാതെ, നമ്മുടെ പാപഭാരത്തെ ഒ
ക്കയും അവന്മേൽ ചുമത്തി, അവനെ നമുക്കു
വേണ്ടി ഘോര കഷ്ടത്തിലും മരണത്തിലും ഏ
ല്പിച്ചു, ഇങ്ങിനെ പാപത്തിന്നു പ്രായശ്ചിത്ത
മാക്കി വെച്ചിരിക്കുന്നു സത്യം.ൟ വിധമുള്ള
പ്രയാസത്താൽ അല്ലാതെ, ഒരുത്തനും പാപം
മാറുകയില്ല, എന്നു അവന്നു തന്നെ അറിയാ
മല്ലൊ. മനുഷ്യരിൽ വളരെ സ്നേഹവും കൃപ
യും ആകകൊണ്ടത്രെ, ഇപ്രകാരം നമുക്കു വേ
ണ്ടി കഷ്ടിച്ചു രക്ഷക്കായി ഒരു വഴിയെ ഉണ്ടാ
ക്കിയിരിക്കുന്നതു.

നായർ. അങ്ങിനെ നിങ്ങളുടെ മതം, ഞങ്ങളുടെ ദേ
വകൾക്കും ഋഷികൾക്കും പാപങ്ങളെ ക്ഷണ
ത്തിൽ നീക്കുവാൻ നല്ല പ്രാപ്തി ഉണ്ടു. ശാ
പമോക്ഷത്തെ വരുത്തുവാനും മറ്റും അവൎക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/21&oldid=181168" എന്ന താളിൽനിന്ന് ശേഖരിച്ചത്