താൾ:CiXIV129.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ഗുരു. "ധാതൃ കല്പിതത്തിന്റെ ലംഘനഞ്ചെയ്തീടുവാ
ൻ, ഏതുമെ നിനക്കേണ്ടാ പണ്ഡിതൻ താൻ
എന്നാലും" എന്ന ഇക്കൂട്ടു വാക്കു എനിക്കു തോ
ന്നുന്നില്ല. ദൈവം എന്തെല്ലാം വിധിച്ചിട്ടും, പാ
പത്തെ ഉണ്ടാക്കി വിധിച്ചവനല്ല. അവൻ
ശുദ്ധനാകകൊണ്ടു, പാപകാരണമായി വരിക
യില്ല, നിശ്ചയം. അവൻ പാപത്തെ ഒക്കയും
വെറുക്കുന്നു. പാപം അവനിലല്ല, നമ്മിലത്രെ
ഉത്ഭവിക്കുന്നതു.

നായർ. ദൈവഹിതമായ്ത അല്ലാതെ, വല്ലതും നടക്കു
ന്നുവൊ? പാപം ൟശ്വരന്നു വേണ്ടാ എങ്കി
ൽ, തൽക്ഷണം ഇല്ലാതെ ആം.

ഗുരു. അയ്യൊ, ദൈവത്തിനു പാപം വേണ്ടാ എങ്കി
ലും, അതു മാറ്റുവാൻ ദൈവത്തിന്നും കൂടെ വി
ഷമമാകുന്നു. മറ്റൊരു വസ്തുവിനെ മാറ്റുവാ
നും നീക്കുവാനും ദൈവത്തിനു പ്രയാസമി
ല്ല; മനുഷ്യരുടെ ഹൃദയത്തെ മാറ്റുന്നത് എത്ര
യും പ്രയാസകാൎയ്യം തന്നെ. നാം ദൈവത്തി
ന്റെ കൈയിൽ യന്ത്രപ്പാവകൾ എന്നു വി
ചാരിക്കരുതു. നമ്മുടെ സമ്മതം കൂടെ വരുത്തെ
ണം, അതു തന്നെ ദൈവത്തിന്നും പ്രയാസ
മുള്ള പണി ആകുന്നു.

നായർ. ദൈവം കൂടെ പണിപ്പെടുന്ന പ്രകാരം ഞാ
ൻ ഒരു നാളും കേട്ടിട്ടില്ല. സൎവ്വം ൟശ്വരന്റെ
ലീലാവിലാസം എന്നുണ്ടു പോൽ; ലീല എ
ന്നതൊ, കളിയല്ലൊ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/20&oldid=181167" എന്ന താളിൽനിന്ന് ശേഖരിച്ചത്