താൾ:CiXIV129.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

നായർ. എല്ലാവരും അപ്രകാരമല്ല താനും.

ഗുരു. ഒട്ടൊഴിയാതെഎല്ലാവരുംദോഷവാന്മാർഅത്രെ.
കലിയുടെ വാക്കു കെൾക്ക. (൪ പാദം)

നാലാം യുഗം ഞാൻ അശേഷ ഭൂവാസിനാം
ശീലാദിഭേദം വരുത്തുന്ന പൂരുഷൻ
ധൎമ്മങ്ങൾ ചെയ്യും ജനത്തെ പതുക്കവെ
നിൎമ്മൂല നാശം വരുത്തുവാൻ ൟശ്വവരൻ
കാമവും ക്രോധവും രാഗവും ദ്വേഷവും
മാമകന്മാരവർ നാലരും ഭൂപതെ
ലോഭവും മോഹവും ഡംഭമെന്നീവിധം
ശോഭനന്മാർ പലർ ഉണ്ടെന്നറിക നീ
എന്നുടെ കാലം വരാഞ്ഞിട്ടവൎക്കിന്നോർ
ഇന്നാങ്കമായിട്ടിരിക്കുന്നു മന്നവ
പാരിടം തന്നിൽ കടന്നു വിലസുവാൻ
പാരം ഇക്കൂട്ടത്തിന്നാഗ്രഹം സാമ്പ്രതം
കുത്തി പിടിച്ചമർത്തീടുന്നു ഞാനിങ്ങു
തത്തിപ്പുറപ്പെടും എന്നാലും ൟ വക
അല്പം ക്ഷമിപ്പിൻ ക്ഷമിപ്പിൻ എന്നിങ്ങിനെ
പാൎപ്പിച്ചിരിക്കുന്നു ഞാൻ എന്നറിക നീ
എന്നുടെ കൈക്കൽ നില്ക്കാതെയാമിന്നിമേൽ
അന്നു യഥായോഗം എന്നത്തെ ഉള്ളുമെ.


ഇപ്പോൾ അല്ലേ കലികാലം?എന്നാൽ, ദോഷ
ങ്ങൾ തത്തിപ്പുറപ്പെട്ടു എന്നും അതിനാൽ അശേ
ഷ ഭൂവാസികൾക്ക ശീലഭേദം വന്നു എന്നും, ധ
ൎമ്മങ്ങൾ ചെയ്യുന്ന ജനത്തിന്നു നിർമ്മൂലനാശം സം
ഭവിച്ചു എന്നും നിശ്ചയിപ്പാൻ സംഗതി ഉണ്ടു.


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/17&oldid=181164" എന്ന താളിൽനിന്ന് ശേഖരിച്ചത്