താൾ:CiXIV129.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

നായർ. നേർ തന്നെ. സകലവും കലിയുടെ ദോഷ
മത്രെ.

ഗുരു. ഹാ! ഹാ! കലിയുടെ ദോഷമൊ? കലി എന്ന ഒ
രാളും ലോകത്തിൽ എങ്ങുംഇല്ല. ദേവശത്രുവാ
യ പിശാചുണ്ടു, സത്യം. അവൻ ഇപ്പൊൾ മ
നുഷ്യരുടെ ബുദ്ധിയെ മയക്കി വെച്ചു ആരും
ഗ്രഹിയാതെ കണ്ടു, പ്രപഞ്ചത്തിൽ രാജാവാ
യിവാഴുന്നുണ്ടു; അവൻ ശൈത്താൻ തന്നെ

നായർ. കലിയൊ, ശൈത്താനൊ? എങ്ങനെ എങ്കി
ലും കലിയുഗത്തിൽ മാത്രം ദോഷങ്ങൾ ഇങ്ങ
നെ വൎദ്ധിച്ചിരിക്കുന്നു.

ഗുരു. ഗ്രന്ഥത്തിലും അപ്രകാരം ചൊല്ലിയിരിക്കുന്നു
അതു എനിക്ക ബോധിക്കുന്നില്ല താനും. നള
ന്റെ കാലം കൂടെ ദോഷമുള്ളതു എന്നു എന്റെ
പക്ഷം.

നായർ. അത എങ്ങിനെ വരും? അന്നു സത്യയുഗ
മല്ലെ?

ഗുരു. നളന്റെ കാലം എത്രയും നല്ലത എന്നു അവർ
സ്തുതിച്ചിരിക്കുന്നു സത്യം. (൪ പാദം)

അതു പൊഴുതു ഭൂതലെ ദാരിദ്ര്യം എന്നതും
ചതിയുമതി ശാഠ്യവും ചൌൎയ്യകൎമ്മങ്ങളും
പരയുവതി കാമവും ക്രോധലോഭങ്ങളും
പരുഷമദമാനവും പാന ചാപല്യവും
സതതം അതിവൃഷ്ടിയും വൃഷ്ടിയില്ലായ്കയും
വിതത കലഹങ്ങളും നീച വിശ്വാസവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/18&oldid=181165" എന്ന താളിൽനിന്ന് ശേഖരിച്ചത്