താൾ:CiXIV129.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

നായർ. അങ്ങിനെ അല്ല. അല്പം ഒരു ദോഷ പ്രസം
ഗം എല്ലാവരിലും ഉണ്ടല്ലൊ. ചെറുപ്പത്തിൽ ഓ
രോന്നു ചെയ്തു പോകും, അതു ബാലശിക്ഷ
കൊണ്ട അമൎത്തടക്കി വെക്കേണം.

ഗുരു. അമൎത്തുവെക്കെണ്ടതു സത്യം എങ്കിലും അത
അമരുമൊ? വയസ്സുള്ളവരിൽ ആ ദോഷങ്ങൾ
മറഞ്ഞു പോകുന്ന പ്രകാരം തോന്നുന്നില്ല. കുറ
യുക അല്ല, വളരുകയത്രെ ചെയ്യും. അഞ്ചാമത
ഒന്നും കൂടുകെ ഉള്ളൂ.

നായർ. അത എന്താകുന്നു? ഏഴുണ്ടെന്നു പറഞ്ഞു
കേട്ടിരിക്കുന്നു.

കാമവും ക്രൊധവും രാഗവും ദ്വേഷവും
മോഹവും ലോപവും ഡംഭവും എന്നിവ
(൪ പാദം)

ഗുരു. ആകട്ടെ, എന്നാൽ ഞാൻ ചൊല്ലുന്നതു എട്ടാ
മതത്രെ; അതു കപടം തന്നെ, ബോധിച്ചുവൊ?
രാഗദ്വേഷാദികൾ എല്ലാം അകത്തു സുഖേന
വസിച്ചിട്ടും, ജനങ്ങൾ അവറ്റെമൂടിവെപ്പാൻ
ശീലിക്കുന്നു.ചെട്ടിയുടെ കള്ളപ്പണംപോലെ.
അതു തന്നെ ദൈവത്തിന്നു എത്രയും അനിഷ്ടം.
എല്ലാ ദോഷങ്ങളും ഉണ്ടായിട്ടും,ഞാൻ ദുഷ്ടനെ
ന്നു ആരും വിചാരിക്കുന്നതും ഇല്ല. വ്യാധി
അറിഞ്ഞിട്ടു വേണം അല്ലൊ, ചികിത്സിപ്പാൻ.
അയ്യൊ, ലോകത്തിൽ ഒക്കയും പാപശക്തി
എത്ര വലിയതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/16&oldid=181163" എന്ന താളിൽനിന്ന് ശേഖരിച്ചത്