താൾ:CiXIV129.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ലീലയാ വരുന്നോരു ഘോഷമംബരം തന്നിൽ
കാമിനിദാസന്മാരും കോപമുള്ളവൎകളും
സ്വാമി സേവകന്മാരും സംസാര പ്രിയന്മാരും
നാലു കൂട്ടവും നാലു മൂൎത്തികൾക്കകമ്പടി
ചാലവെ വരുന്നതു കാണായി ഘോഷത്തോടെ
(൩ പാദം)

നായർ. ആ നാലു മൂൎത്തികൾ എന്തെല്ലാം; കാമം,
ക്രോധം, ലോഭം, മോഹം, ഇവ അല്ലൊ? കാമം,
എന്നും മോഹം എന്നും ഉള്ളവ ഒന്നു തന്നെ,
അല്ലയൊ?

ഗുരു. അല്ല. മോഹം എന്നു വെച്ചാൽ, മായയാൽ വരു
ന്ന മൂഢത തന്നെ. ഇങ്ങനെ കാമത്തോടു
സ്ത്രീസക്തരും, ക്രോധത്തോടുകോപികളും, ലോ
ഭത്തോടു കൊതിയന്മാരും, മോഹത്തോടു പ്രപ
ഞ്ചസക്തരും, അകമ്പടിജ്ജനമായി ചേരുന്നു.

നായർ. ചേൎച്ച ഉണ്ടു, ബോധിച്ചു. "ചാലവെ വരു
ന്നതു കാണായി ഘോഷത്തോടെ" അങ്ങനെ
ഉള്ള കൂട്ടർ വളരെ ഉണ്ടു, നിശ്ചയം.

ഗുരു. വളരെ എന്നു പറഞ്ഞാൽ പോരാ; എല്ലാവരി
ലും ൟ ദോഷങ്ങൾ കാണ്മാനുണ്ടു, കഷ്ടം

നായർ. എങ്കിലും ഗുരുക്കളേ, നമ്മിൽ അതില്ലല്ലൊ!

ഗുരു. എന്തൊരു വാക്കു! കോപം ഇല്ലയൊ? മോഹം
ഇല്ലയൊ? മായയിൽ രസം തോന്നുന്നില്ലയൊ?
കാമം, ലോഭം എന്നുള്ളപേരുകൾ നിങ്ങൾ കേ
ട്ടിട്ടത്രെ അറിയുന്നു, എന്നുണ്ടോ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/15&oldid=181162" എന്ന താളിൽനിന്ന് ശേഖരിച്ചത്