താൾ:CiXIV129.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

യിരിക്കും. നാട്ടുകാർ അത സത്യം എന്നും നിരൂ
പിക്കയാൽ, ബുദ്ധിയെ മയക്കികളയുന്നതത്രെ
ആകുന്നു.

നായർ. അതിൽ എന്തു ദോഷം ഉണ്ടു? ലോകത്തിൽ
എങ്ങും മായ വേണ്ടുവോളം ഉണ്ടല്ലൊ!

ഗുരു. അതെ മായ എല്ലാവരിലും നിറഞ്ഞു വഴിഞ്ഞി
രിക്കകൊണ്ടു, മായയെ വളൎത്തുവാനല്ല, നീക്കു
വാൻ തന്നെ നോക്കേണം. ദൈവം, മനുഷ്യ
ൻ, പാപം, പുണ്യം, സൽഗതി, ദുൎഗ്ഗതി, മുതലാ
യവറ്റിന്റെ വസ്തുത, ലോകൎക്കു സ്വയമായി
അറിഞ്ഞു വരായ്കയാൽ, ശാസ്ത്രികൾ വ്യാപ്തി
യെ എല്ലാം അകറ്റി, കാൎയ്യം ഉള്ള പ്രകാരം ത
ന്നെ സൂക്ഷ്മമായി ബോധിപ്പിക്കേണ്ടതാകുന്നു
അപ്രകാരം ചെയ്താൽ. നേരമ്പോക്കിന്നു ഇട
വരികയില്ല.

നായർ. നമുക്കു അതിനാൽ നീരസം ഒട്ടും ഇല്ല. എ
ങ്കിലും, പാപം പുണ്യം തുടങ്ങിയുള്ളതു ഓരോന്നു
കൂടെ സത്യപ്രകാരം വൎണ്ണിച്ചിട്ടുണ്ടല്ലൊ.

ഗുരു. ഓരോ വിവരം സത്യപ്രകാരം വൎണ്ണിച്ചിരിക്കു
ന്നു. ഇങ്ങിനെ കലിയുഗം എന്നുള്ള ദുൎഭൂതത്തൊ
ടു ഒന്നിച്ചു പാപങ്ങളുടെ കൂട്ടം പണിക്കാരായി
വരുന്ന പ്രകാരം പറഞ്ഞതു.

കാണുമാറായി മുന്നിൽ കാമവും ക്രോധൻ താനും
കാണം ഒന്നിളക്കാത്ത ലോഭവും മോഹൻ താനും
നാലരും ശരീരത്തെ കൈക്കൊണ്ടു പതുക്കവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/14&oldid=181161" എന്ന താളിൽനിന്ന് ശേഖരിച്ചത്