താൾ:CiXIV129.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ലെശത്തെ തീൎക്കയും ചെയ്തു. പിന്നെ സ്വ
രാജ്യത്തെക്ക പുറപ്പെട്ടു, പുഷ്കരനെ ചൂതിന്നു
വിളിച്ചു ജയിച്ചു, ധനവും രാജ്യവും എല്ലാം
അടക്കി, ഭാൎയ്യയുമായി സുഖേന വാണു കൊ
ണ്ടിരുന്നു.

നായർ. നല്ല കഥയല്ലൊ! ദൂഷ്യം ഏതും ഇല്ല.

ഗുരു. അസഭ്യമായത ഒന്നും ഇതിൽ കാണുന്നില്ല.
കൃഷ്ണചരിതം മുതലായ ഗ്രന്ഥങ്ങളെ വായിച്ചാ
ൽ, ഓരൊരൊ നാണക്കേടു തൊന്നും. ആ വക
ബാല്യക്കാരുടെ മനസ്സിനെ കെടുപ്പാൻ മതി
യാകയാൽ, ഇതിൽ കാണാത്തതു കൊണ്ടു, പ്ര
സാദം തന്നെ വേണം.

നായർ. എത്രയും ദിവ്യമായ കഥ!

ഗുരു. അങ്ങനെ പറവാൻ കഴികയില്ല. അന്നങ്ങൾ
വിശേഷം പറയുന്നതും, ദേവകൾ കല്യാണ
ത്തിനായി കഴിയുന്നതും, വസ്ത്രം പകരും
പോലെ സൎപ്പങ്ങളും മറ്റും ദേഹങ്ങളെ പക
രുന്നതും, നളൻ തീ കൂടാതെ ചോറുവെക്കുന്ന
തും, മന്ത്രസാന്നിദ്ധ്യത്താൽ സങ്കടം തീരുന്ന
തും. എന്നുള്ള അതിശയങ്ങൾ ഒന്നും എനിക്ക
ബോധിക്കുന്നില്ല.

നായർ. അതിശയങ്ങൾ തന്നെ നമുക്കു എത്രയും ര
സമായി തോന്നുന്നു. ചിന്തിച്ചൊളും ചിത്രം,
ചിത്രം, എന്നെ വേണ്ടു.

ഗുരു. ആ വക കുട്ടികളോടു നേരമ്പോക്കിന്നു മതിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/13&oldid=181160" എന്ന താളിൽനിന്ന് ശേഖരിച്ചത്