താൾ:CiXIV129.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യം ഒരുവൻ ചേദിനഗരത്തിൽ ചെന്നു ദമ
യന്തിയെ കണ്ടറിഞ്ഞു. അവളും പുറപ്പെട്ടു, പി
താവിനേയും മക്കളേയും കണ്ടു, വളരെ കാലം
പാൎത്തു. പിന്നെ അവളും ബ്രാഹ്മണരെ നി
യോഗിച്ചു ഭൎത്താവെ തിരയിച്ചാറെ, അയോ
ദ്ധ്യയിൽ ഒരുവൻ ഉണ്ടു, അടയാളങ്ങൾ മിക്ക
തും ഒക്കുന്നു, രൂപത്തിന്നു മാത്രം ഭേദം ഉണ്ടു,
എന്നു കേട്ട ഉടനെ, രണ്ടാമത് ഒരു സ്വയംവ
രം നാളെ ഉണ്ടു എന്നു അവൾ അയോദ്ധ്യയി
ൽ അറിയിപ്പാൻ ആൾ അയച്ചു. അതിനാ
യി ചെല്ലുവാൻ അയോദ്ധ്യരാജാവു ഭാവിച്ച
പ്പോൾ, നൂറ്റെട്ടു കാതം എങ്കിലും, ഒരു ദിവസം
കൊണ്ടു ഞാൻ എത്തിക്കാം എന്നു തേരാളി പ
റഞ്ഞു. അവ്വണ്ണം പുറപ്പെട്ടു, ദിവ്യവരത്താൽ
അതിശയമായി ഓടുമ്പോൾ, രാജാവു പ്രസാ
ദിച്ചു, അക്ഷഹൃദയ മന്ത്രത്തെ തെരാളിക്ക് ഉപ
ദേശിച്ചു കൊടുത്തു. അവർ വിദൎഭരാജധാനി
യിൽ എത്തിയാറെ, സ്വയംവരം ഇല്ല എന്നു
കണ്ടു; ദമയന്തിയൊ ബാഹുകന്റെ തേരാളി
ത്വവും പാകരുചിയും മറ്റും പരീക്ഷിച്ചു കണ്ടു
അവനെ വരുത്തി, ഉള്ളം തുറന്നു പറഞ്ഞു. ന
ളൻതന്നെ എന്നു ഗ്രഹിച്ചശേഷം രൂപസൌ
ന്ദൎയ്യം ഇല്ലാഞ്ഞാലും സ്നേഹത്തിന്നു വ്യത്യാ
സം ഇല്ല എന്നു കാട്ടിയ ഉടനെ. അവൻ സൎപ്പം
ചൊല്ലിയ ഉപായം പ്രയോഗിച്ചു, മുമ്പെത്ത
രൂപത്തെ ധരിച്ചു, ഇങ്ങിനെ പന്തീരാണ്ടുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/12&oldid=181159" എന്ന താളിൽനിന്ന് ശേഖരിച്ചത്