താൾ:CiXIV128a 1.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ധ ഉണ്ടായി അതിന്റെ സംഗതി എന്തെന്നാൽ-സാത്താൻ ഇസ്രയെലിന്നു വി
രൊധം ഭാവിച്ചു രാജാവിനെ വശീകരിച്ചപ്പൊൾ ദാവിദ് മന്ത്രികളൊടു ഇസ്രയെ
ലിൽ പടെക്കു പ്രാപ്തിയുള്ള പുരുഷന്മാരെ എണ്ണുവിൻ എന്നു കല്പിച്ചു-യൊ
വബ് ൟ കാൎയ്യം ദൈവത്തിന്നു അനിഷ്ടം എന്നറിഞ്ഞു വിരൊധിച്ചു എങ്കി
ലും രാജാവ് കെൾ്ക്കായ്ക കൊണ്ടു തലവന്മാരൊടുകൂട പുറപ്പെട്ടു ഒമ്പത് മാസത്തി
ന്നകം എല്ലാവരെയും എണ്ണിചാൎത്തി കണക്ക അറിയിച്ചാറെ രാജാവിന്നു
ഇതു അകൃത്യം എന്നു ബൊധം വന്നു ദുഃഖിച്ചു യഹൊവയെ ഞാൻ ചെയ്ത പാ
പത്തെ ക്ഷമിക്കെണമെ എന്നു അപെക്ഷിച്ചു അപ്പൊൾ ദൈവവ നിയൊ
ഗത്താൽ പ്രവാചകനായ ഗാദ് രാജാവെ ചെന്നു കണ്ടു യഹൊവ മൂന്നിൽ ഒ
ന്നു വരിപ്പാൻ കല്പിക്കുന്നു ൭ വൎഷത്തെ ക്ഷാമമൊ-മൂന്നു മാസത്തെ അപ
ജയമൊ-മൂന്നു ദിവസത്തെ രൊഗബാധയൊ എന്തു വെണ്ടു എന്നു പറഞ്ഞു
കെട്ടാറെ ദാവിദ് എനിക്ക അത്യന്തം വ്യാകുലം ഉണ്ടു യഹൊവ മഹാകരുണ
യുള്ളവനാക കൊണ്ടു ഞാൻ അവന്റെ കൈയിൽ വീഴട്ടെ മനുഷ്യരുടെ
കൈയിൽ അരുത് എന്നു പറഞ്ഞ ശെഷം യഹൊവ വസന്തജ്വരത്തെ ഇസ്ര
യെലിൽ വരുത്തി ദാനിൽ നിന്നു ബൎശബ വരെക്കും ൭൦൦൦൦ ജനങ്ങൾ മരിക്ക
യും ചെയ്തു-പിന്നെ ദൈവദൂതൻ യരുശലെമിൽ നാശം ചെയ്യുമ്പൊൾ യഹൊ
വ മനസ്സലിഞ്ഞു മതി എന്നു കല്പിച്ചു-ദാവിദ് ദൈവദൂതൻ മൊറിയ മല
മെൽ അറൌന എന്ന യഭുസ്യ പ്രഭുവിന്റെ കളത്തിൽ നില്ക്കുന്നത് കണ്ടപ്പൊൾ
പ്രാൎത്ഥിച്ചു പിന്നെ അങ്ങൊട്ടു ചെന്നു ആ പ്രഭുവൊടു കാളകളെയും കളത്തെ
യും വിലെക്കവാങ്ങി യഹൊവക്ക ബലിപീഠത്തെ പണിയിച്ചു ബലി കഴി
ച്ചു പ്രാൎത്ഥിച്ച ഉടനെ ബാധ തീരുകയും ചെയ്തു-

അനന്തരം ദാവിദ് മൊശയുടെ ധൎമ്മപ്രകാരം ലെവ്യരിൽ നിന്നു ൬൦൦൦ പെ
രെ വരിച്ചു ന്യായാധിപതികളാക്കി-ശെഷം ലെവ്യരെ ൨൪ വകയാക്കി ദൈവാ
ലയത്തിലെ സെവക്കായി നിയമിച്ചു-പിന്നെ ആസാഫിന്റെ പുത്രന്മാരിൽ
നിന്നു ൪൦൦൦ ആളുകളെ എടുത്തു അവരെയും ൨൪ പങ്കായി ദൈവാലയത്തിലെ
വാദ്യഘൊഷ പണിക്കാക്കി വെച്ചു ഇവൎക്ക മൂപ്പന്മാർ യദുതുൻ-ഹെമാൻ-എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/76&oldid=189546" എന്ന താളിൽനിന്ന് ശേഖരിച്ചത്