Jump to content

താൾ:CiXIV128a 1.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ന്നിരുവർ തന്നെ-

൪൨. ശലൊമൊൻ-

ദാവിദ് രാജാവ് അവിടെ തന്റെ വാഴ്ചയുടെ ആദിയിൽ ദൈവാരാധന ന
ല്ല ക്രമത്തിൽ ആക്കി സകലവും വഴി പൊലെ നടക്കെണ്ടതിന്നു ഉത്സാഹിച്ച പ്ര
കാരം അവസാനം വരെ ആ വിശുദ്ധകാൎയ്യം തന്നെ മനസ്സിൽ ധരിച്ചു ബഹുതാ
ല്പൎയ്യത്തൊടെ നടത്തി-അവൻ രാജ്യത്തിലെ പ്രധാനികളെയും ശ്രെഷ്ഠ
ന്മാരെയും വരുത്തി അവരുടെ മുമ്പാകെ തന്റെ പുത്രനായ ശലൊമൊ
ന്റെ പക്കൽ രാജ്യഭാരം ഏല്പിച്ചു താൻ പണിയിപ്പാൻ ഭാവിച്ച ദൈവാല
യത്തെ താമസം കൂടാതെ കെട്ടി തീൎക്കെണം എന്നു കല്പിച്ചു-പിന്നെ താൻ
വരച്ച മാതൃകയെയും കാട്ടി പണിക്ക അറ്റമില്ലാതൊളം സ്വരൂപിച്ച
വെള്ളി ചെമ്പ് ഇരിമ്പ് മുതലായ ലൊഹങ്ങൾ തീൎപ്പിച്ച പൊൻ വെള്ളിപാത്ര
ങ്ങൾ മുറിച്ചു ൟൎന്ന മരങ്ങൾ ചെത്തിച്ച കല്ലുകൾ ൟവക എല്ലാം എല്പിച്ചു
കൊടുത്ത ശെഷം ജനങ്ങളൊടും പ്രത്യെകം ധനവാന്മാരൊടും നിങ്ങളും
പ്രാപ്തി പൊലെ വിശുദ്ധപണിക്കായി പൊൻ വെള്ളി മുതലായ വസ്തുക്കളെ
കൊണ്ടക്കൊടുപ്പിൻ എന്നു പറഞ്ഞു ഉത്സാഹിപ്പിക്കയും ചെയ്തു-

ശലൊമൊന്നു ഉണ്ടായ ധനപുഷ്ടിപൊലെ ആ കാലത്തു ഉള്ള രാജാക്കന്മാൎക്ക
ആൎക്കും ഉണ്ടായില്ല-ഇസ്രയെല്യർ അവന്റെ വാഴ്ചയിൽ സമാധാനത്തൊ
ടെ പാൎത്തു രാജ്യത്തിലെ ഫലപുഷ്ടി സുഖെന അനുഭവിച്ചു-എന്നാലൊ
ധനത്തെക്കാളും രാജാവിന്നു ജ്ഞാനം അധികമായി വന്നു-അതിന്റെ കാ
രണം അവൻ രാജ്യഭാരം എറ്റപ്പൊൾ യഹൊവ ഒരു സ്വപ്നത്തിൽ പ്രത്യ
ക്ഷനായി നിണക്ക ഇഷ്ടമായതിനെ ചൊദിക്ക എന്നു കല്പിച്ചപ്പൊൾ ശലൊ
മൊൻ നിന്റെ അസംഖ്യ ജനത്തെ ഭരിക്കെണ്ടതിന്നു ഞാൻ വഴി ഒട്ടും അ
റിയാത്ത ബാലനാകുന്നു അതു കൊണ്ടു ഗുണദൊഷങ്ങളെ തിരിച്ചു നെരും
ന്യായവും നിന്റെ വംശത്തിൽ നടത്തെണ്ടതിന്നു കെട്ടനുസരിക്കുന്ന ഹൃദയം
എനിക്ക നല്കെണമെ എന്നിപ്രകാരം അപെക്ഷിച്ചപ്പൊൾ യഹൊവ പ്ര
സാദിച്ചു ദീൎഘായുസ്സു സമ്പത്തു ശത്രുജയം എന്നീ വകയല്ല അനുസരിക്കുന്ന


10.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/77&oldid=189548" എന്ന താളിൽനിന്ന് ശേഖരിച്ചത്