Jump to content

താൾ:CiXIV128a 1.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

അബ്ശലൊമിന്റെ മാറിൽ കുത്തി കൊല്ലിക്കയും ചെയ്തു-

അനന്തരം ചില ആളുകൾ ദാവീദിന്റെ അടുക്കെ എത്തി ശത്രുക്കൾ തൊറ്റു
മകനും മരിച്ചിരിക്കുന്നു എന്നു അറിയിച്ചപ്പൊൾ അവൻ ഭ്രമിച്ചു എൻ മക
നായ അബ്ശലൊമെ ഞാൻ നിണക്ക പകരം എന്തു കൊണ്ടു മരിക്കാതിരുന്നു
എന്മകനെ എന്മകനെ എന്നുവിളിച്ചു കരഞ്ഞു കൊണ്ടിരുന്നു-ആ അപജയ
ത്താൽ മത്സരിച്ചവർ എല്ലാവരും അടങ്ങി രാജാവൊടു ഇണക്കവും ശരണ
വും അപെക്ഷിച്ചു-പിന്നെ യഹുദഗൊത്രക്കാർ യൎദൻ തീരത്തു വന്നു ദാവിദി
നെ എതിരെറ്റു കടത്തിയപ്പൊൾ ശിമയ്യും അടുത്തുരാജാവെ കണ്ടു തൊഴുതു
മുമ്പെ ശപിച്ചതിന്നു വളരെ താല്പൎയ്യത്തൊടെ ക്ഷമ ചൊദിച്ചു.ഇപ്രകാരം ദാ
വിദ് ജയഘൊഷത്തൊടെ യരുശലെമിൽ മടങ്ങി വന്നു ജീവപൎയ്യന്തം രാജാ
വായി വാണു സൎവ്വപ്രജകളെയും രക്ഷിച്ചു പൊരുകയും ചെയ്തു-

൪൧. ഇസ്രയെലിലെ രൊഗബാധ-

ദാവീദ് യരുശലമിലെക്ക പൊകുമ്പൊൾ മത്സരഭാവം പുതുതായി തുടങ്ങി
ബന്യമീൻക്കാരനായ ശെബ എന്ന ഒരുത്തൻ കലഹത്തിന്നായി കാഹളം ഊതി
ദാവിദ് ഭവനത്തൊടു ഞങ്ങൾ്ക്ക എന്തൊരു ചെൎച്ച ഓരൊ ഗൊത്രക്കാർ തങ്ങ
ൾ്ക്ക ബൊധിക്കുന്ന പ്രകാരം കാൎയ്യാദികളെ നടത്താമല്ലൊ എന്നും മറ്റും പറഞ്ഞു
ദ്രൊഹിച്ചാറെ യൊവബ് പട്ടാളങ്ങളെ ചെൎത്തു കലഹക്കാരെ പിന്തുടൎന്നു ശെ
ബയെ കൊല്ലിച്ചു.അവനൊടു ചെൎന്നവരെ അമൎത്തു വെക്കയും ചെയ്തു-
കുറയകാലം കഴിഞ്ഞ ശെഷം മത്സരദൊഷം ദാവിദിന്റെ ഭവനത്തിൽ
നിന്നു തന്നെ ജനിച്ചു വന്നു-രാജാവ് വൃദ്ധനായപ്പൊൾ അബ്ശലൊമിന്റെ
അനുജനായ അദൊന്യരാജഭാവം പൂണ്ടു തെർ കുതിരകളെയും മറ്റും സ
മ്പാദിച്ചു യൊവബിന്റെ സഹായത്താൽ രാജാസനം കരെറി അഛ്ശന്നു പ
കരം വാഴുവാൻ ശ്രമിച്ചു-രാജത്വം ഇളയ പുത്രനായ ശലൊമൊന്നു വരെണ്ടതാ
ക കൊണ്ടു ദാവീദ് അദൊന്യയുടെ ഉത്സാഹത്തെ നിഷ്ഫലമാക്കി ശലമൊൻ ത
ന്നെ ഇളയരാജാവ് എന്നു ഘൊഷിച്ചറിക്കയും ചെയ്തു-

അവൻ രാജാസനം കരെറും മുമ്പെ രാജ്യത്തിൽ എങ്ങും കഠൊരമായ രൊബൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/75&oldid=189544" എന്ന താളിൽനിന്ന് ശേഖരിച്ചത്