താൾ:CiXIV128a 1.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

ശ്രെഷ്ഠ മന്ത്രിയായ അഹിതൊഫൽ അവനൊടു ചെൎന്നു മത്സരപ്രവൃത്തിയിൽ സഹാ
യിച്ചതല്ലാതെ അവൻ മഹാസുന്ദരനും കൌശലക്കാരനും ആക കൊണ്ടു പ്രജ
കൾ മിക്കവാറും അവനെ അനുരഞ്ജിച്ചു സെവിപ്പാനും നിശ്ചയിച്ചിരുന്നു-ഒ
രു സമയത്ത അബ്ശലൊം ഹെബ്രൊനിൽ രാജാവായി വാഴുന്നു എന്നുള്ള ശ്രു
തി യരുശലെമിൽ എത്തിയാറെ ദാവിദ് ഭ്രമിച്ചു വിശ്വസ്തന്മാരൊടു നാം വൈ
കാതെ ഒടി പൊക പട്ടണത്തിന്നു യുദ്ധ നാശം വരരുത് എന്നു കല്പിച്ചു പുറപ്പെ
ട്ടു ചെരിപ്പൂരി തല പുതെച്ചു കരഞ്ഞു കിദ്രൊൻ പുഴയെ കടന്നു ഒലിവ മലയെ
കരെറി യാത്രയായി-ബന്യമീൻ നാട്ടിൽ കൂടി ചെല്ലുമ്പൊൾ ശൌലിന്റെ ബ
ന്ധുവായ ശിമയി എന്നവൻ അവനെ കണ്ടു ശപിച്ചു കല്ല എറിഞ്ഞു പൊ പൊ
രക്തപുരുഷ എന്നും മറ്റും വിളിച്ചു പറഞ്ഞാറെ ദാവിദിന്റെ സ്നെഹിത
നായ അബിശയി അവനെ കൊല്ലുവാൻ ഭാവിച്ചപ്പൊൾ ദാവിദ് വെണ്ടാ അ
വൻ ശപിക്കട്ടെ ഇപ്രകാരം ചെയ്വാൻ യഹൊവ കല്പിച്ചതല്ലൊ എന്നു പറഞ്ഞു-
അനന്തരം ദാവിദ് യൎദ്ദൻനദിയെ കടന്നു മഹനൈം കൊട്ടയിൽ എത്തി പാ
ൎത്തപ്പൊൾ അബ്ശലൊം യരുശലെമിൽ പ്രവെശിച്ചു രാജാസനത്തിന്മെൽ ഇരു
ന്ന കാൎയ്യം സിദ്ധിച്ചു എന്നുവിചാരിച്ചുഅഛ്ശനെവല്ലപ്രകാരവും മുടിപ്പാൻനി
ശ്ചയിച്ചാറെദാവിദ് തന്റെവിശ്വസ്തരെചെൎത്തുയൊവബ എന്ന സെനാപ
തിയുടെവശത്തിൽ ഏല്പിച്ചു മത്സരക്കാരെഅടക്കിവെപ്പാൻ അയച്ചു- പൊ
കുമ്പൊൾ സൂക്ഷിപ്പിൻ ബാലകനായ അബ്ശലൊമൊടു പതുക്കെ ചെയ്യാവു എന്നു
കല്പിച്ചു-അവർ വന്നെത്തി പട തുടങ്ങിയാറെ ശത്രുക്കൾ തൊറ്റു അബ്ശലൊം കൊ
വർ കഴുതപ്പുറത്തു ഏറി പാഞ്ഞു മരാമരത്തിൻ കീഴെ വന്നപ്പൊൾ അവന്റെ
നീണ്ടതലമുടി കൊമ്പിന്മെൽ പിടിപെട്ടു അവൻ തൂങ്ങി നിന്നു കഴുത ഒടിപ്പൊയി-
അതിനെ കണ്ട ഒരുത്തൻ യൊവബെ അറിയിച്ചു നീ അവനെ കൊല്ലാഞ്ഞത്
എന്തു എന്നു ചൊദിച്ചാറെ എനിക്ക ൧൦൦൦ ശെക്കൽ വെള്ളി തൂക്കി തന്നാ
ലും ഞാൻ രാജപുത്രന്റെ നെരെ കൈ നീട്ടുകയില്ല-ബാലനെ സൂക്ഷിച്ചുകൊ
ൾ്വിൻ എന്ന് രാജാവിന്റെ കല്പന ഞാൻ കെട്ടുവല്ലൊ എന്നു പറയുമ്പൊൾ
യൊവബ ഞാൻ താമസിക്കയില്ല എന്നു ചൊല്ലി ൩ കുന്തം എടുത്തു പൊയി അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/74&oldid=189542" എന്ന താളിൽനിന്ന് ശേഖരിച്ചത്