താൾ:CiXIV128a 1.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ർ നൊക്കി നടന്നു കാണാതെ ഇരുന്നപ്പൊൾ വെലക്കാരൻ രാമയിലെ ദീൎഘ
ദൎശിയെ ഒൎത്തു അവൻ പറയുന്നതൊക്കയും ഒത്തു വരുന്നു നമ്മുടെ അവസ്ഥ
അവനൊടു പറഞ്ഞാൽ കഴിവുണ്ടാകും എന്നു ശൌലിനൊടു പറഞ്ഞു ഇ
രുവരും അവന്റെ അടുക്കെ ചെന്നു അവസ്ഥ അറിയിച്ചപ്പൊൾ ശമുവെൽ
ഈ ശൌൽ തന്നെ ഇസ്രയെല്യരുടെ മെൽ വാഴെണ്ടുന്ന ആൾ എന്നു ദൈ
വ വശാൽ അറിഞ്ഞിട്ടു അവനൊടു കാണാതെ പൊയ കഴുതകളെ ചൊല്ലി
വിഷാദിക്കെണ്ട അവ എത്തി ഇരിക്കുന്നു ഇസ്രയെലിലെ ഇഷ്ടകാൎയ്യം നി
നക്കല്ലാതെ ആൎക്കുണ്ടാകും എന്നു പറഞ്ഞത് കെട്ടു എങ്കിലും അതിന്റെ
അൎത്ഥം ഇന്നതെന്നു ശൌൽ അറിഞ്ഞില്ല-അവൻ പിറ്റെ ദിവസം അഛ്ശ
ന്റെ വീട്ടിൽ പൊകുവാൻ പുറപ്പെട്ടപ്പൊൾ ശമുവേലും കൂട പൊയി വെലക്കാ
രനെ കുറെ മുമ്പിൽ നടപ്പാൻ അയച്ചാറെ ശൌലിനൊടു ദൈവനിയൊഗം
അറിയിപ്പാൻ അല്പം നില്ക്ക എന്നു ചൊല്ലി ഒരു തൈലക്കൊമ്പു എടുത്തു അ
വന്റെ തലമെൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞു യഹൊവയുടെ അ
വകാശത്തെ ഭരിപ്പാനായി അവൻ താൻ നിന്നെ അഭിഷെകം ചെയ്തിരിക്കു
ന്നു എന്നു ധരിച്ചുകൊൾ്ക-പിന്നെ ശൌൽ വീട്ടിൽ എത്തിയാറെ സംഭവിച്ച
കാൎയ്യം ഒരുത്തരൊടും അറിയിച്ചില്ല താനും-

അനന്തരം ശമുവെൽ ജനത്തെ മിസ്പെയിൽ യൊഗം കൂട്ടി ശൌലെ വരു
ത്തി കാണിച്ചു ഇവനെ തന്നെ യഹൊവ വരിച്ചു രാജാവാക്കി എന്നു പറഞ്ഞ
പ്പൊൾ ജനങ്ങൾഒക്കയും ജയജയ എന്നു പറഞ്ഞാൎത്തു അതിന്റെ ശെഷം
അവൻ ദൈവ സഹായത്താലെ അമ്മൊന്യർ മുതലായ ശത്രുക്കളെ അടക്കി
യുദ്ധങ്ങളിൽ ജയിച്ചു രാജ്യത്തിന്നു സുഖം വരുത്തിയാറെ ജനങ്ങൾ എല്ലാ
വരും സന്തൊഷിച്ചു അവനെ സ്തുതിച്ചു-പിന്നെ അമലെക്യരൊടു പട ഉണ്ടാ
യി തൊല്പിച്ചു അവരെ മൂലഛെദം വരുത്തുവാനായുള്ള ദെവകല്പന അ
റിഞ്ഞു എങ്കിലും പ്രമാണിയാതെ ജനങ്ങളെയും ബലി കഴിപ്പാൻ വിശി
ഷ്ട മൃഗങ്ങളെയും സൂക്ഷിച്ചുവെച്ചപ്പൊൾ ശമുവെൽ പറഞ്ഞു യഹൊവെ
ക്ക കല്പന കെട്ടനുസരിക്കുന്നതിലല്ല ബലിയിൽ അധികം ഇഷ്ടമുണ്ടെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/64&oldid=189521" എന്ന താളിൽനിന്ന് ശേഖരിച്ചത്