താൾ:CiXIV128a 1.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

വൎദ്ധിച്ചു നഗരക്കാർ കുഴങ്ങിമുറയിട്ടു കൊണ്ടിരുന്നു ൭ മാസം കഴിഞ്ഞാറെ ഇസ്ര
യെല്യൎക്ക തന്നെ മടക്കി അയച്ചു-ഇപ്രകാരം പെട്ടകം ലഭിച്ചു എങ്കിലും അവർ പലി
ഷ്ടരുടെ നുകത്തെ ൨൦വൎഷം വഹിക്കെണ്ടിവന്നു-അവർ പിന്നെ അനുതാപ
പ്പെട്ടു അന്യദെവകളെ നീക്കി യഹൊവയെ മാത്രം സെവിച്ചു രക്ഷെക്കായി അ
പെക്ഷിച്ചാറെ ദൈവം മനസ്സലിഞ്ഞു തുണനിന്നു അപ്പൊൾ അവർ പലിഷ്ടർ
അടക്കിയ പട്ടണങ്ങളെ വീണ്ടും പിടിച്ചു ശത്രുക്കളെ ഒടിച്ചു നാട്ടിൽ നിന്നു പുറത്താക്കി
കളഞ്ഞു അവരുടെ ദെശത്തിന്റെ അതിൎക്ക എത്തിയസമയം ശമുവെൽ ഒ
രു കല്ല ജയസ്തംഭമാക്കി നിറുത്തി യഹൊവ നമുക്ക ഇതുവരെയും സഹായിച്ചു
എന്നുപറഞ്ഞു(സഹായകല്ല) എബനെജർ എന്ന പെരും വിളിച്ചു-അതി
ന്റെ ശെഷം അവൻ ശത്രുക്കളെ അമൎത്തു സന്മാൎഗ്ഗത്തെ ഉപദെശിച്ചു നെരും
ന്യായവും നടത്തി ജീവപൎയ്യന്തം ദൈവജനത്തെ രക്ഷിച്ചു പൊരുകയും ചെയ്തു-

൩൫. ശമുവെലും ശൌലും.

ശമുവെൽ വൃദ്ധനായപ്പൊൾ ൨ പുത്രന്മാരെ തന്നൊടു കൂട ന്യായവിസ്താരത്തി
ന്നായി ബൎശബാവിൽ പാൎപ്പിച്ചു-അവർ അഛ്ശന്റെ വഴിയിൽ നടക്കാതെ
ദ്രവ്യാഗ്രഹം നിമിത്തം കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞ സമയം
ഇസ്രയെല്യ മൂപ്പന്മാർ എല്ലാവരും കൂടി കാൎയ്യം വിചാരിച്ചു ശമുവെലെ ചെന്നു
കണ്ടു നീ വൃദ്ധനാകുന്നു പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല അതു കൊ
ണ്ടു എല്ലാ ജാതിക്കാൎക്കും ഉള്ളതുപൊലെ ഞങ്ങൾ്ക്കും ഒരു രാജാവിനെ കല്പി
ച്ചാക്കെണം എന്നു പറഞ്ഞു-ഈ കാൎയ്യം ശമുവെലിന്നു രസക്കെടായി തൊന്നി
അവൻ ദുഃഖിച്ചിരിക്കുമ്പൊൾ യഹൊവ ഈ ജനം ചൊദിക്കുന്നതെല്ലാം
അനുസരിച്ചുചെയ്ക അവർ നിന്നെ അല്ല ഞാൻ അവരുടെ മെൽ രാജാവാ
കാതിരിപ്പാൻ എന്നെ തന്നെ ഉപെക്ഷിച്ചു കളഞ്ഞു എന്നു കല്പിച്ചു—

ആ കാലത്തു ബന്യമീൻ ഗൊത്രക്കാരനായ കീശ് എന്നവന്നു ചില കഴുതക
ൾ തെറ്റി കാണാതെ പൊയി-അവറ്റെ അന്വെഷിക്കെണ്ടതിന്നു തന്റെ സു
ന്ദരപുത്രനായ ശൌലിനെയും ഒരു വെലക്കാരനെയും നിയൊഗിച്ചു-അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/63&oldid=189519" എന്ന താളിൽനിന്ന് ശേഖരിച്ചത്