Jump to content

താൾ:CiXIV128a 1.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

മാത്രം സഞ്ചരിച്ചാറെ തളൎന്നു മിസ്രയിൽ നിന്നു കൂടെ വന്ന ഹീനജനങ്ങൾ ഇറ
ച്ചിയെ മൊഹിച്ചു മുഷിച്ചലായപ്പൊൾ ഇസ്രയെല്യരും സങ്കടപ്പെട്ടു കരഞ്ഞു മാം
സം എങ്ങിനെ കിട്ടും മിസ്രയിൽ വെറുതെ ലഭിച്ചു തിന്ന മത്സ്യങ്ങളെയും വെള്ള
രിക്ക-വത്തക്ക-ഉള്ളി മുതലായവറ്റെയും ഒൎക്കുന്നു-ഇപ്പൊൾ ൟ മന്ന അല്ലാ
തെ മറ്റൊന്നും കാണ്മാനില്ല-എന്നു പിറുപിറുത്തു പറഞ്ഞു-അപ്പൊൾ യഹൊ
വ നിങ്ങൾ കരഞ്ഞു ആഗ്രഹിച്ചപ്രകാരം നാള മാംസത്തെ തരും നിങ്ങളുടെ ന
ടുവിൽ ഇരിക്കുന്ന യഹൊവയെ വെറുത്തീട്ടു ഞങ്ങൾ മിസ്രയിൽ നിന്നു പുറപ്പെ
ട്ടു പൊന്നത്‌എന്തിന്നു എന്നു പറഞ്ഞതിനാൽ ഒന്നും രണ്ടും പത്തും ഇരുവതും
ദിവസം അല്ല ഒരു മാസം മുഴുവനും തന്നെ അറപ്പുവരുവൊളം മാംസത്തെ
ഭക്ഷിപ്പാറാക്കാം എന്നു കല്പിച്ചു-അതിന്നു മൊശെ ൬ ലക്ഷം ഭടന്മാരായ
ൟ ജനത്തിന്നു ഒരു മാസം മുഴുവനും ഇറച്ചിയുണ്ടാക്കുന്നതെങ്ങിനെ എന്നു
സംശയിച്ചു പറഞ്ഞപ്പൊൾ യഹൊവ എൻ കൈകുറുകി പൊയൊ എൻ
വാക്കിൻ പ്രകാരം വരുമൊ ഇല്ലയൊ എന്നരുളിച്ചെയ്താറെ കാറ്റിനെ അ
യച്ചുകടലിൽ നിന്നു കാടക്കൂട്ടങ്ങളെ പാളയത്തിന്മെൽ വരുത്തി ചുറ്റും ഭൂമി
യിൽനിന്നു രണ്ടുമുളം ഉയരത്തിൽ പറപ്പിച്ചു-ജനം രണ്ടു ദിവസം മുഴുവനും
കാടകളെ പിടിച്ചുകൂട്ടി-ഭക്ഷിച്ചു തീരും മുമ്പെ ഒരു കഠിന ബാധ ഉണ്ടായി എ
റിയ ആളുകൾ മരിച്ചു അവരെ അവിടെ തന്നെ കുഴിച്ചിട്ടതിനാൽ ആ സ്ഥല
ത്തിന്നു മൊഹക്കുഴികൾ എന്ന്‌പെർ വരികയും ചെയ്തു-

൨൭. ഒറ്റുകാർ

ഇസ്രയെല്യർ ഫരാൻ വനത്തിൽ എത്തിയപ്പൊൾ മൊശെ ഒരൊ ഗൊത്രത്തിൽ
നിന്നു ഒരാളെ നിശ്ചയിച്ചു കനാൻ ദെശത്ത ചെന്നു നൊക്കി ഗുണദൊഷങ്ങളെ
യും മനുഷ്യ വിശെഷങ്ങളെയും മറ്റും കണ്ടറിയെണ്ടതിന്നു പറഞ്ഞയച്ചു-അവ
ർ തെക്കെ യതിരിൽ നിന്നു പുറപ്പെട്ടു വടക്കെയതിരൊളം സഞ്ചരിച്ചു ശൊധ
ന കഴിച്ചു ഉറ്റമാമ്പഴങ്ങളെയും അത്തിപ്പഴങ്ങളെയും തണ്ടിട്ടു കെട്ടിയ മുന്തിരി
ങ്ങാകുലകളെയും കൂട വഹിച്ചു ഒരു മണ്ഡലം കഴിഞ്ഞ ശെഷം മടങ്ങി പാളയത്തി
ൽ വന്നു വൎത്തമാനം അറിയിച്ചു ഫലങ്ങളെയും കാണിച്ചു-നിങ്ങൾ ഞങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/51&oldid=189494" എന്ന താളിൽനിന്ന് ശേഖരിച്ചത്