Jump to content

താൾ:CiXIV128a 1.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

അയച്ച ദെശത്തെക്ക ഞങ്ങൾ പൊയി വന്നു അതു നല്ലതു തന്നെ അതിൽ പാ
ലും തെനും ഒഴുകുന്നു ഫലങ്ങളും ഇതാ എങ്കിലും അതിൽ പാൎക്കുന്ന ജനങ്ങൾ വ
മ്പന്മാർ നഗരങ്ങൾ്ക്ക വലിപ്പവും ഉറപ്പും വളരെ ഉണ്ടു അവിടെ ഉള്ള അണക്യ
രുടെ നെരെ നാം പുഴുക്കൾ അത്രെ എന്നും മറ്റും പറഞ്ഞാറെ ജനങ്ങൾ എ
ല്ലാവരും ഭയപ്പെട്ടു അയ്യൊ മിസ്രയിൽ വെച്ചു മരിച്ചു എങ്കിൽ കൊള്ളായി
രുന്നു നാം ഒരു തലവനെ ഉണ്ടാക്കി മടങ്ങിപൊക എന്നും മറ്റും തങ്ങളിൽ സം
സാരിച്ചു- ഒറ്റുകാരായ യൊശുവും കാലെബും അപ്രകാരം അരുത് ഭയം ഒ
ട്ടും വെണ്ടാ യഹൊവ തുണയായാൽ ആ ദെശക്കാരെ ജയിപ്പാൻ കഴിയും നി
ശ്ചയം എന്ന് പറഞ്ഞപ്പൊൾ ഇവരെ കല്ലെറിവിൻ എന്ന് ജനസംഘമൊക്കയും വിളി
ച്ചു പറഞ്ഞാറെ യഹൊവയുടെ തെജസ്സ കൂടാരത്തിൽ പ്രകാശിച്ചു ൟ ജനം എത്രൊടം
എന്നെ നിരസിക്കും ഞാൻ അവരുടെ ഇടയിൽ ചെയ്ത അടയാളങ്ങളെ കണ്ടിട്ടും വിശ്വസി
ക്കാതെ ഇരിക്കും-അവർ ഞാൻ കെൾ്ക്കെ പറഞ്ഞ പ്രകാരം തന്നെ ഞാൻ അവ
രൊടു ചെയ്യും-അവർ എന്നെ പത്തു വട്ടം പരീക്ഷിച്ചതു കൊണ്ടു അവർ ആരും
വാഗ്ദത്ത ദെശത്തെ കാണുകയില്ല നിശ്ചയം-കാലെബും യൊശുവും എ
ന്നെ അനുസരിച്ചതിനാൽ ആ ദെശത്തിൽ പ്രവെശിക്കും-അല്ലാതെ ൨൦ വ
യസ്സിന്നു മെല്പട്ടുള്ള എല്ലാവരും ഈ വനത്തിൽ തന്നെ മരിച്ചു വീഴും-ക
വൎന്നു പൊകും എന്നുപറഞ്ഞിട്ടുള്ള നിങ്ങടെ മക്കളെ നിങ്ങളുടെ ദൊഷം നി
മിത്തം ൪൦ സംവത്സരം മരുഭൂമിയിൽ സഞ്ചരിച്ച ശെഷം ഞാൻ കനാനി
ൽ വരുത്തി നിങ്ങൾ നിരസിച്ചതിനെ അനുഭവിക്കുമാറാക്കും-എന്നു യഹൊ
വ കല്പിച്ചു-ജനങ്ങൾ മടങ്ങി ഒരൊ സ്ഥലത്തിൽ പാൎത്തു ശിക്ഷയെ അനുഭ
വിക്കയും ചെയ്തു-

൨൮. ഇസ്രയെല്യരുടെ പിറുപിറുപ്പു-

അവർ ദൈവത്തിന്റെ വിധിയെ കെട്ടിട്ടു മരുഭൂമിയിൽ സഞ്ചരിച്ച
പ്പൊൾ ലെവി ഗൊത്രത്തിൽ കൊരഹ രൂബനിൽ ദാതാൻ അബിരാം
ഇങ്ങിനെ മൂന്നു പ്രഭുക്കന്മാരും തലവന്മാർ ൨൫൦ പെരും ദ്രൊഹം വിചാരിച്ചു
കൂട്ടം കൂടി മൊശെ അഹരോൻ എന്നവരൊടു നിങ്ങളുടെ വാഴ്ച ഇപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/52&oldid=189496" എന്ന താളിൽനിന്ന് ശേഖരിച്ചത്