താൾ:CiXIV128a 1.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ഉണ്ടായിരുന്നു-പുറ മുറിയായ ശുദ്ധ സ്ഥലത്തിൽ ആചാൎയ്യൻ ദിവസെന ധൂ
പംകാട്ടി പ്രാൎത്ഥനയെയും കഴിച്ചുവന്നു-കൂടാരത്തിന്നു ചുറ്റുമുള്ള പ്രാകാര
ത്തിൽ ആചാൎയ്യർ ജനങ്ങൾ കൊണ്ടു വന്ന മൃഗങ്ങളെ അറുത്തു ബലിയെ അ
ൎപ്പിച്ചു-ൟ അവസ്ഥയെ തൊട്ടു ദൈവം കല്പിച്ചതിപ്രകാരം ആരെങ്കിലും
ഹൊമ ബലിയൊ ആഹാരബലിയൊ സ്തൊത്ര ബലിയൊ കഴിപ്പാൻ ഭാവി
ച്ചാൽ ആയതിനെ ഞാൻ നിയമിച്ച പ്രകാരത്തിലും സ്ഥലത്തിലും കഴിക്കെണം.
ചില അപരാധങ്ങൾ്ക്കായി കുറ്റ ബലികളും പരിഹാര ബലികളും നിശ്ചയിച്ചി
ട്ടുണ്ടായിരുന്നു-

വൎഷന്തൊറും എല്ലാ പുരുഷന്മാരും കൂടി വരെണ്ടുന്ന മൂന്നു ഉത്സവങ്ങൾ ഉണ്ടു
൧; മിസ്രയിൽ നിന്നുള്ള പുറപ്പാടിനെ സൂചിപ്പിക്കുന്ന പെസഹ പെരുനാൾ
അതിൽ ഇസ്രയെല്യർ എല്ലാവരും ആചാൎയ്യന്മാർ എന്ന പൊലെ ഒരൊ ആ
ട്ടിൻകുട്ടിയെ ബലികഴിച്ചു രക്തം തളിച്ചു മാംസം ഭക്ഷിക്കയും പുതിയ ധാന്യ
ത്തെ കൊണ്ടു വന്നു ദൈവത്തിന്നു വഴിപാടായി വെക്കയും ചെയ്യും ൨;. സീ
നായി പൎവ്വതത്തിൽ നിന്നു കല്പിച്ചു കൊടുത്ത ന്യായപ്രമാണത്തെ ഒൎമ്മ വെ
ക്കെണ്ടുന്ന പെന്തെകൊസ്ത പെരുനാൾ അന്നും കൊയ്ത്തു തീൎന്നു വഴിപാടി
നെ കഴിക്കുന്നതല്ലാതെ പുളിപ്പുള്ള രണ്ടു അപ്പങ്ങളെയും അൎപ്പിക്കും-൩; കൂ
ടാരനാൾ. അതിൽ ജനങ്ങൾ കുരുത്തൊല മുതലായ സാധനങ്ങളെ കൊണ്ടു കുടി
ലുകളെ ഉണ്ടാക്കി ഏഴുദിവസം സഞ്ചാരികൾ എന്ന പൊലെ പാൎത്തു യഹൊവ
തങ്ങളെ മരുഭൂമിയിൽ കൂടി രക്ഷിച്ചു അവകാശ ദെശത്തിൽ ആക്കിയതിനെ
ഒൎത്തു പറമ്പുകളിൽ ഉള്ള മുന്തിരിങ്ങാ മുതലായ അനുഭവങ്ങളെ എടുത്തു തീൎന്ന
തിനാൽ സ്തുതിച്ചു സന്തൊഷിക്കയും ചെയ്യും-

൨൬ ദുൎമ്മൊഹികളുടെ ശവക്കുഴികൾ.

ഇസ്രയെല്യർ എകദെശം ഒരുവൎഷം സീനായി മലയുടെ താഴ്വരയിൽ പാൎത്തു പെ
സഹ പെരുനാൾ കൊണ്ടാടിയ ശെഷം ഒരു ദിവസം സാക്ഷി കൂടാരത്തിൻ മീ
തെ ഇരുന്ന മെഘതൂണ ഉയൎന്നു പാലും തെനും ഒഴുകുന്ന ദെശത്തെക്ക യാത്ര
യാകുവാൻ ജനങ്ങൾ ഒരുങ്ങി സന്തൊഷത്തൊടെ പുറപ്പെട്ടു- മൂന്നു ദിവസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/50&oldid=189492" എന്ന താളിൽനിന്ന് ശേഖരിച്ചത്