Jump to content

താൾ:CiXIV128a 1.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ദൈവസന്നിധിയിൽ പാൎത്തു യഹൊവ നിയമത്തിന്റെ ൧൦ വാക്യങ്ങ
ളെ പലകകളിന്മെൽ എഴുതി കൊടുക്കയും ചെയ്തു-

൨൫. രാജ്യമൎയ്യാദകളും മതാചാരങ്ങളും.

മുൻപറഞ്ഞ പത്തു വാക്യങ്ങളല്ലാതെ ദൈവം നാട്ടു മൎയ്യാദകളെയും വീ
ടാചാരങ്ങളെയും സങ്കല്പിച്ചു-നിന്ദ്യഭക്ഷണം അശുദ്ധം എന്നു വെച്ചു
അതിനെ തിന്മാൻ വിരൊധിച്ചു-വിവാഹം അവകാശം കൃഷി മുതലായ
വറ്റിന്നും ഒരൊ വെപ്പുകളെ നിശ്ചയിച്ചു- കളവു കുല തുടങ്ങിയുള്ള അപ
രാധങ്ങൾ്ക്കും അതാത ശിക്ഷകളെ കല്പിച്ചു-യുദ്ധം ചെയ്യുന്നവർ മാതാപി
താക്കന്മാർ വിധവമാർ അനാഥർ ദരിദ്രർ കുരുടർ ഊമർ ദാസർ എന്നി
വൎക്കും വെവ്വെറെ ചട്ടങ്ങളെ നിയമിച്ചു-പക്ഷി കൂടുകളെയും ഫലവൃക്ഷങ്ങ
ളെയും പണി കാളകളെയും കുറിച്ചും ഓരോന്നു നിശ്ചയിച്ചു - ൟ ന്യായങ്ങ
ളിൽ ചിലതാവിത്-മെതിക്കുന്ന കാളയുടെ വായി കെട്ടരുത്-ഫലവൃക്ഷ
ങ്ങളെ നഷ്ടമാക്കരുത്-പക്ഷിക്കൂടു കിട്ടിയാൽ കുട്ടിയൊടു കൂടയുള്ള തള്ള
യെ എടുക്കാതെ വിടുകെ വെണ്ടു ഇപ്രകാരം ചെയ്താൽ ദീൎഘായുസ്സൊടെ
സുഖെന പാൎക്കും ശത്രുവിന്റെ ഒരു കാളയൊ കഴുതയൊ ചുമടൊടു
കൂട വീണു കിടക്കുന്നത് കണ്ടാൽ സഹായിക്കെണം-ചെകിടനെ ശപിക്ക
രുത്-നിന്റെ ദൈവത്തെ ഭയപ്പെട്ടിട്ടു കുരുടന്നു വഴിയിൽ ഒരു വിരു
ദ്ധം വെക്കരുത്-


മൊശെയുടെ ഗൊത്രക്കാരായ ലെവ്യൎക്ക പ്രത്യെകം സ്ഥാനമാനങ്ങൾ ല
ഭിച്ചു-ദൈവ കല്പന പ്രകാരം അഹരൊനും സന്തതിയും ആചാൎയ്യ സ്ഥാന
ത്തിലായി-ജനത്തിന്റെ ഉപദെഷ്ടാക്കന്മാർ വൈദ്യർ മുതലായവർ
എല്ലാവരും ലെവി ഗൊത്രക്കാർ തന്നെ- മഹാചാൎയ്യ പ്രവൃത്തി നടത്തെ
ണ്ടതിന്നു അഹരൊന്നു അഭിഷെകവും വിശുദ്ധവസ്ത്രങ്ങളും സാധിച്ചു
മൊശെ ദൈവാരാധനെക്ക വെണ്ടി ശൊഭയുള്ള ഒരു കൂടാരത്തെ തീ
ൎപ്പിച്ചു-അതിലെ ഉൾമുറിയായ അതിപരിശുദ്ധ സ്ഥലത്ത വെച്ചിട്ടുള്ള
പൊൻപൊതിഞ്ഞ പെട്ടിയിൽ ദൈവം എഴുതിച്ച ആധാര പലകകൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/49&oldid=189490" എന്ന താളിൽനിന്ന് ശേഖരിച്ചത്