Jump to content

താൾ:CiXIV128a 1.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

ത്തിൽ ൪൦ രാപ്പകൽ പാൎത്തു യഹൊവ സകല വചനങ്ങളെയും പറഞ്ഞു തീ
ൎന്ന ശെഷം തിരുവിരൽ കൊണ്ടു സാക്ഷ്യത്തിന്നു ആധാരമായി എഴുതിയ ര
ണ്ടു കല്പലകകളെ മൊശെക്ക കൊടുക്കയും ചെയ്തു-

മൊശെ അവറ്റെ എടുത്തു മലയിൽ നിന്നു ഇറങ്ങി പാളയത്തിൽ എത്തിയാ
റെ അയ്യൊ കഷ്ടം ജനം ഒരു കാളക്കുട്ടിയുടെ സ്വരൂപം തീൎത്തു അതിനെ പ്ര
ദക്ഷിണം വെച്ചും നൃത്തം ചെയ്തും പാടി കളിച്ചും വണങ്ങുന്നതിനെ കണ്ടിട്ടു
ക്രുദ്ധിച്ചു കല്പലകകളെ ചാടി പൊളിച്ചു-അഹരൊനൊടു നീ ൟ ജനത്തി
ന്മെൽ ഇത്ര വലിയ പാപത്തെ വരുത്തുന്നതിന്നു അവർ നിന്നൊടു എന്തു ചെ
യ്തു എന്നു പറഞ്ഞപ്പൊൾ അഹരൊൻ എൻ കൎത്താവിന്റെ കൊപം ജ്വ
ലിച്ചു വരരുതെ- ൟ ജനം ദൊഷത്തിൽ ഇരിക്കുന്നു എന്നു നീ അറിയു
ന്നുവല്ലൊ നീ മലമെൽ താമസിച്ചപ്പൊൾ അവർ എന്നൊടു ഞങ്ങളെ മിസ്ര
യിൽനിന്നു പുറപ്പെടുവിച്ച മൊശെക്കു എന്തു സംഭവിച്ചു എന്ന് അറിയു
ന്നില്ല ഞങ്ങൾ്ക്ക മുന്നടക്കെണ്ടതിന്നു ദെവരെ ഉണ്ടാക്കെണം എന്നു പറഞ്ഞാ
റെ ഞാൻ സ്ത്രീകൾ്ക്കും കുട്ടികൾക്കുമുള്ള പൊൻകുണുക്കുകൾ എല്ലാം വാങ്ങി വാൎപ്പി
ച്ചു കാളക്കുട്ടിയുടെ സ്വരൂപം തീൎപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു- പിന്നെ മൊശെ
ആ വിഗ്രഹത്തെ എടുത്തു തീയിൽ ഇട്ടു ചുട്ടുപൊടിച്ചു പൊടിയെ വെള്ളത്തി
ൽ വിതറി ഇസ്രയെല്യരെ കുടിപ്പിച്ചു അതിന്റെ ശെഷം അവൻ മലമുക
ളിൽ കരെറി യഹൊവയൊടു അല്ലയൊ ദൈവമെ ൟ ജനം മഹാപാപം
ചെയ്തു തങ്ങൾക്ക പൊന്നു കൊണ്ടു ഒരു ദെവനെ ഉണ്ടാക്കി ഇരിക്കുന്നു-ഇപ്പൊ
ൾ അവരുടെ പാപത്തെ ക്ഷമിച്ചു കൊണ്ടാലും അല്ലാഞ്ഞാൽ നീ എഴുതി
യ പുസ്തകത്തിൽനിന്നു എന്നെ മാച്ചു കളവൂതാക എന്നു പ്രാൎത്ഥിച്ചാറെ
യഹൊവ നീ പൊയി ഞാൻ കല്പിച്ചിട്ടുള്ള സ്ഥലത്തെക്ക ജനത്തെ നട
ത്തുക ഇതാ എൻ ദൂതൻ നിന്റെ മുമ്പിൽ നടക്കും-നിശ്ചയ സമയത്ത
ഞാൻ അവരുടെ പാപത്തെ വിചാരിക്കും എന്നു പറഞ്ഞശെഷം മൊശെ
ഇറങ്ങി കല്പനപ്രകാരം മുമ്പെ പൊലെ രണ്ടു കല്പലകകളെ ചെത്തി എടുത്തു
പിറ്റെ ദിവസം രാവിലെ പിന്നെയും മലമെൽ കരെറി ൪൦ രാപ്പകൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/48&oldid=189488" എന്ന താളിൽനിന്ന് ശേഖരിച്ചത്