Jump to content

താൾ:CiXIV128a 1.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ന്മാരിൽ ഞങ്ങൾ ൧൦ പെരാകുന്നു-ഇളയവൻ അഛ്ശന്റെ കൂട ഇരിക്കുന്നു
അവന്റെ ജ്യെഷ്ഠൻ ഇല്ല ഞങ്ങൾ ഒറ്റുകാരല്ല നെരുള്ളവർ തന്നെ എ
ന്നു ഭയപ്പെട്ടു പറഞ്ഞത്‌കെട്ടാറെ യൊസെഫ നിങ്ങൾ്ക്ക നെരുണ്ടെങ്കിൽ
ഒരുത്തൻ പൊയി അനുജനെ കൊണ്ടു വന്നു കാണിച്ചാൽ നിങ്ങളെ വിടാം
എന്നു കല്പിച്ചു മൂന്നു ദിവസം തടവിൽ പാൎപ്പിച്ചു നാലാം ദിവസത്തിൽ അ
വരെ വരുത്തി ഞാൻ ദൈവത്തെ ഭയപ്പെടുന്നു ആൎക്കും അന്യായം ചെ
യ്വാൻ മനസ്സില്ല അതു കൊണ്ടു ഒരു വഴി പറയാം ഒരുവനെ ഇവിടെ പാ
ൎപ്പിച്ചു ശെഷമുള്ളവർ വാങ്ങിയ ധാന്യം കൊണ്ടു പൊയി കൊടുത്തു അ
നുജനെ ഇങ്ങൊട്ടു കൊണ്ടു വരുവിൻ എന്നാൽ നിങ്ങളുടെ വാക്കു പ്രമാ
ണിക്കാം നിങ്ങൾ മരിക്കാതെയും ഇരിക്കും എന്നിപ്രകാരം കല്പിച്ചത് കെട്ടാ
റെ തങ്ങളിൽ നൊക്കി ഇതെല്ലാം നമ്മുടെ സഹൊദരനൊടു ചെയ്ത കുറ്റം
തന്നെ അവൻ അപെക്ഷിച്ചപ്പൊൾ അവന്റെ ദുഃഖം കണ്ടാറെയും അ
നുസരിക്കാതെ ഇരുന്നുവല്ലൊ അതുകൊണ്ടു ൟ ദുഃഖം നമുക്കു വന്നി
രിക്കുന്നു അവന്റെ രക്തം ഇപ്പൊൾ ദൈവം ചൊദിക്കുന്നു എന്നു പറഞ്ഞു-
യൊസെഫ ദ്വിഭാഷി മുഖാന്തരം സംസാരിച്ചതിനാൽ അതൊക്കയും
കെട്ടറിഞ്ഞു എന്നവർ വിചാരിച്ചില്ല-അവൻ അവരെ വിട്ടു പൊയി കര
ഞ്ഞു പിന്നെയും വന്നു എല്ലാവരും കാണ്കെ ശിമ്യൊനെ പിടിച്ചു കെട്ടിച്ചു
തടവിൽ അയച്ച ശെഷം അവർ ധാന്യം എടുത്തു നാട്ടിൽ തിരിച്ചു ചെന്നു അ
ഛ്ശനൊടു വസ്തുത അറിയിച്ചു ബന്യമീനെ കൊണ്ട്‌വന്നാൽ അത്രെ തടവി
ൽ ഉള്ളവനെ വിട്ടയക്കും എന്നും മറ്റും കെൾ്പിച്ചപ്പൊൾ യാക്കൊബ വള
രെ വിഷാദിച്ചു നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കി യൊസെഫും ശിമ്യൊ
നും ഇല്ലാതെയായി ബന്യമീനെയും കൂട കൊണ്ടു പൊകും ഇതൊക്കയുമെ
നിക്ക വിരൊധമായിരിക്കുന്നു എന്മകൻ നിങ്ങളൊടു കൂട പൊരുകയി
ല്ല എന്നു കല്പിക്കയും ചെയ്തു-

൧൮.യൊസെഫിന്റെ സഹൊദരന്മാർ രണ്ടാമത്‌മിസ്രയി
ൽപൊയതു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/33&oldid=189456" എന്ന താളിൽനിന്ന് ശേഖരിച്ചത്