൩൦
പിറ്റെ വൎഷത്തിൽ ഞെരിക്കം വൎദ്ധിച്ചിട്ടു കൊണ്ടു വന്ന ധാന്യം എല്ലാം
തീൎന്നപ്പൊൾ പിന്നെയും കൊണ്ടു വരുവാൻ യാക്കൊബ പുത്രന്മാരൊടു
കല്പിച്ചു-അവർ ബന്യമീനെ കൂടാതെ ഞങ്ങൾ പൊകയില്ല എന്നു പറഞ്ഞാ
റെ അനുജനെ അയപ്പാൻ അഛ്ശന്നു വളരെ അനിഷ്ടം ഉണ്ടായി എങ്കി
ലും ഒടുവിൽ സമ്മതിച്ചു-ഈ ദെശത്തിലെ തെനും നല്ല പഴങ്ങളും ദിവ്യൌ
ഷധങ്ങളും മറ്റും സമ്മാനമായി കൊണ്ടു പൊകുവിൻ സൎവ്വശക്തനായ ദൈ
വം എന്റെ രണ്ടു മക്കളെയും തിരിച്ചു അയപ്പാൻ ആ അധികാരിക്ക
കൃപ ഉണ്ടാക്കുമാറാക ഞാൻ പുത്രനില്ലാത്തവനെന്ന പൊലെ ആയി എ
ന്നു പറഞ്ഞു അവരെ അയക്കയും ചെയ്തു-
അവർ മിസ്രയിൽ എത്തി എന്നു യൊസെഫ കെട്ടാറെ അവരെ വീട്ടിൽ
വരുത്തി മുഖപ്രസാദം കാണിച്ചു നിങ്ങളുടെ അഛ്ശൻ ജീവിച്ചു സുഖമായി
രിക്കുന്നുവൊ എന്നു ചൊദിച്ചതിന്നു അവർ സുഖം തന്നെ എന്നു പറ
ഞ്ഞ ശെഷം യൊസെഫ ബന്യമീനെ നൊക്കി ഇവനൊ നിങ്ങൾ പറഞ്ഞ
അനുജൻ എന്നു ചൊദിച്ചറിഞ്ഞു ദൈവം നിണക്ക കൃപ ചെയ്യട്ടെ എ
ന്നനുഗ്രഹിച്ചു - മനസ്സുരുകുകയാൽ ബദ്ധപ്പെട്ടു മുറിയിൽ ചെന്നു കരഞ്ഞു
മുഖം കഴുകി പുറത്തു വന്നു തന്നെ അടക്കി ഭക്ഷണം വെപ്പാൻ കല്പിച്ചു ദെ
ശമൎയ്യാദ പ്രകാരം തനിക്കും സഹൊദരന്മാൎക്കും പ്രത്യെകം വെപ്പിച്ചു- ജ്യെ
ഷ്ഠാനുജക്രമപ്രകാരം തങ്ങളെ ഇരുത്തിയതിനാൽ അവർ അതിശ
യിച്ചു സുഖെന ഭക്ഷിച്ചു സന്തൊഷിക്കയും ചെയ്തു-
അനന്തരം കാൎയ്യസ്ഥനൊടു ഇവരുടെ ചാക്കുകളിൽ ധാന്യ
വും കൊണ്ടു വന്ന ദ്രവ്യവും ഇളയവന്റെചാക്കിൽ എന്റെ വെള്ളി പാന
പാത്രവും കൂട ഇടുക എന്നു കല്പിച്ചപ്രകാരം അവൻ ചെയ്തു-പിറ്റെ നാ
ൾ അവർ ധാന്യവും എടുത്തു പുറപ്പെട്ടു അല്പവഴിക്കൽ എത്തിയശെഷം യൊ
സെഫിന്റെ കല്പനപ്രകാരം കാൎയ്യസ്ഥൻ ചെന്നു എത്തി അവരൊടു
ഗുണത്തിന്നുപകരം നിങ്ങൾ ദൊഷമൊ വിചാരിച്ചു എന്നു പറഞ്ഞത്കെ
ട്ടു അവർ ഭ്രമിച്ചു അന്യൊന്യം നൊക്കിയാറെ യജമാനന്റെ പാനപാ