Jump to content

താൾ:CiXIV128a 1.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ന്നു പറഞ്ഞപ്പൊൾ‌ യൊസെഫ ആ കൊമ്പുകൾ മൂന്നും മൂന്നു ദിവസങ്ങ
ൾ ആകുന്നു-ഇനി മൂന്നു ദിവസത്തിനകം നിന്നെ സ്ഥാനത്തു നിറുത്തും-അ
തിന്റെ ശെഷം നീ പാനപാത്രത്തെ രാജാവിന്റെ കൈയിൽ കൊ
ടുത്തു സുഖമായിരിക്കുമ്പൊൾ എന്നെ ഒൎത്തു വസ്തുത അറിയിച്ചു ഇവിടെ
നിന്നു വിട്ടയപ്പാൻ സംഗതി വരുത്തെണം എന്നു അവനൊടു പറഞ്ഞു- പി
ന്നെ അപ്പപ്രമാണിയും വെണ്മയുള്ള മൂന്നുകൊട്ട എന്റെ തലയിൽ ഉ
ണ്ടായിരുന്നു മെലെ വെച്ച കൊട്ടയിൽ ഉണ്ടായ നല്ല തരമായ അപ്പങ്ങ
ളെ പക്ഷികൾ കൊത്തി തിന്നു എന്നു കണ്ടപ്രകാരം പറഞ്ഞപ്പൊൾ
യൊസെഫ മൂന്നു കൊട്ട മൂന്നു ദിവസം ആകുന്നു മൂന്നു ദിവസത്തിന്നകം
നിന്നെ ഒരു മരത്തിന്മെൽ തൂക്കിക്കും പക്ഷികൾ നിന്റെ മാംസം തിന്നും
എന്നു അവനൊടും അറിയിച്ചു-അതിന്റെ മൂന്നാം ദിവസം രാജാവ്‌ ഒ
രു സദ്യ കഴിച്ചു തടവുകാരായ ഇരുവരെയും വരുത്തി മദ്യപ്രമാണിയെ
സ്വസ്ഥാനത്തു നിറുത്തി അപ്പപ്രമാണിയെ തൂക്കിച്ചു യൊസെഫ പറഞ്ഞ
പ്രകാരം എല്ലാം ഒത്തു വരികയും ചെയ്തു-എങ്കിലും മദ്യപ്രമാണി അവ
നെ ഒൎത്തു വിചാരിച്ചതുമില്ല-

പിന്നെ രണ്ടു വൎഷം കഴിഞ്ഞതിന്റെ ശെഷം ആ രാജാവ്‌ ഒരു സമയ
ത്ത രണ്ടു സ്വപ്നം കണ്ടു അവയുടെ അൎത്ഥം വിദ്വാന്മാരിൽ ആരും പറ
ഞ്ഞറിയായ്ക കൊണ്ടു വളരെ വിഷാദിച്ചു ഇരിക്കുമ്പൊൾ മദ്യപ്രമാണിക്ക
ഒൎമ്മ വന്നു തടവിൽ നിന്നുണ്ടായ തന്റെ സ്വപ്നാവസ്ഥ രാജാവെ അറി
യിച്ചു യൊസെഫ കല്പനപ്രകാരം തടവിൽ നിന്നു രാജസന്നിധിയിൽ
വന്നു നിന്നപ്പൊൾ രാജാവ്‌ ഞാൻ സ്വപ്നം കണ്ടു സ്വപ്നങ്ങളുടെ അ
ൎത്ഥം സൂക്ഷ്മമായി പറയുന്ന ആൾ നീ തന്നെ ആകുന്നു എന്നു കെട്ടു-എ
ന്ന്‌കല്പിച്ചതിന്നു യൊസെഫ ഞാനായിട്ടല്ല അറിയിക്കുന്നത്‌ ദൈവ
മത്രെ ആകുന്നു അവൻ ശുഭമായ ഉത്തരം കല്പിക്കും എന്നുണൎത്തിച്ചാറെ
രാജാവ്‌കണ്ട സ്വപ്നപ്രകാരം അറിയിച്ചു ഞാൻ നീലനദിയുടെ കരമെ
ൽ നിന്നിരുന്നു-അപ്പൊൾ പുഷ്ടിയും സൌന്ദൎയ്യവും ഏറെയുള്ള ൭ പശു


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/30&oldid=189450" എന്ന താളിൽനിന്ന് ശേഖരിച്ചത്