താൾ:CiXIV128a 1.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ക്കൾ ആ പുഴയിൽ നിന്നു കരെറി മെഞ്ഞിരുന്നു-അവറ്റിന്റെ വഴി
യെ മുമ്പെ കാണാത്ത അവലക്ഷണരൂപമുള്ള മെലിഞ്ഞ ൭ പശുക്കളും
കരെറി പുഷ്ടിയുള്ള ൭ പശുക്കളെ തിന്നു കളഞ്ഞിട്ടും തിന്നു എന്നു അറിവാ
നുണ്ടായതുമില്ല- ഇപ്രകാരം ഒരു സ്വപ്നം കണ്ടു ഉണൎന്നു-പിന്നെയും ഉറ
ങ്ങി നല്ല മണിയുള്ള എഴു കതിരുകൾ ഒരു തണ്ടിന്മെൽ മുളച്ചുണ്ടായി കണ്ടു
ഉണങ്ങി കരിഞ്ഞ പതിരായ ൭ കതിരുകളും മുളച്ചു ആ നല്ല ൭ കതിരു
കളെ വിഴുങ്ങി കളഞ്ഞു-എന്നിങ്ങിനെ രണ്ടാം സ്വപ്നവും പറഞ്ഞു തീൎന്ന
പ്പൊൾ യൊസെഫ ൟ സ്വപ്നങ്ങൾ രണ്ടും ഒന്നു തന്നെ-ദൈവം ചെയ്വാ
ൻ ഭാവിക്കുന്നതിനെ രാജാവൊട്‌ അറിയിച്ചിരിക്കുന്നു ആ ൭ നല്ല പശുക്ക
ളും കതിരുകളും ൭ വൎഷങ്ങളാകുന്നു മെലിഞ്ഞ പശുക്കളും പതിരുള്ള കതി
രുകളും ക്ഷാമമുള്ള എഴുവൎഷങ്ങൾ ആകുന്നു കെട്ടാലും രാജ്യത്തിൽ
എല്ലാടവും ധാന്യപുഷ്ടിയുള്ള ഏഴുവൎഷം വരുന്നു അതിന്റെ ശെഷം
ക്ഷാമമുള്ള ൭ വൎഷവും വരും രണ്ടുവട്ടം സ്വപ്നം കാണിച്ചതിനാൽ ദൈവം
അത്‌സ്ഥിരമാക്കി നിശ്ചയിച്ചതെന്നും ഇപ്പൊൾ തന്നെ ആരംഭിച്ചു എന്നും
അറിയിച്ചിരിക്കുന്നു അതു കൊണ്ടു രാജാവ്‌ ബുദ്ധിയും ജ്ഞാനവുമുള്ള
ഒരു മനുഷ്യനെ ൟ നാട്ടിൽ അധികാരിയാക്കി പുഷ്ടിയുള്ള വൎഷ
ങ്ങളിൽ വിളവിൽ അഞ്ചാലൊന്നു വാങ്ങി വളരെ ധാന്യങ്ങളെ പാണ്ടി
ശാലകളിൽ സ്വരൂപിച്ചു സൂക്ഷിക്ക എന്നാൽ ക്ഷാമം കൊണ്ടു ദെശത്തി
ന്നു നാശം പറ്റുവാൻ സംഗതിയില്ല-ഇപ്രകാരം പറഞ്ഞത്‌കെട്ടു നന്നു എ
ന്നു തൊന്നിയാറെ രാജാവ്‌ മന്ത്രികളെ നൊക്കി ദൈവാത്മാവുള്ള ഈ
മനുഷ്യനെ പൊലെ ഒരുവനെ കിട്ടുമൊ എന്നു കല്പിച്ചു ദൈവം ൟ അ
വസ്ഥയെ ഒക്കയും നിന്നെ അറിയിച്ചിരിക്ക കൊണ്ടു നിന്നെ പൊലെ വി
വെകമുള്ളവൻ ഒരുത്തുനുമില്ല ഞാൻ ഈ രാജ്യത്തിൽ നിന്നെ സൎവ്വാ
ധികാരി ആക്കുന്നു രാജാസനത്തിൽ മാത്രം ഞാൻ വലിയവനാകുന്നു എ
ന്നു യൊസെഫിനൊടു കല്പിച്ചു തന്റെ മുദ്രാമൊതിരം ഊരി അവന്റെ
വിരല്ക്ക ഇട്ടു നെൎമ്മ വസ്ത്രങ്ങളെയും ധരിപ്പിച്ചു പൊൻമാലയും അവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/31&oldid=189452" എന്ന താളിൽനിന്ന് ശേഖരിച്ചത്