താൾ:CiXIV128a 1.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ആ ഇഷ്മയെല്യർ യൊസെഫിനെ മിസ്രയിലെക്ക കൊണ്ടു പൊയി രാജ
മന്ത്രിയായ പൊതിഫാരിന്നു അടിമയാക്കി വിറ്റു-ആ മന്ത്രി അവന്റെ
ബുദ്ധിവിശെഷവും ഭക്തിയും ദൈവാനുഗ്രഹത്താൽ അവനാലുള്ള കാ
ൎയ്യസാദ്ധ്യവും കണ്ടപ്പൊൾ വളരെ സ്നെഹിച്ചു കാൎയ്യങ്ങൾ ഒക്കയും അവ
ങ്കൽ സമൎപ്പിച്ചു-യൊസെഫ വിശ്വാസ്യതയൊടെ സകലവും നടത്തി
കൊണ്ടിരിക്കുമ്പൊൾ യജമാനന്റെ ഭാൎയ്യ അവന്റെ സൌന്ദൎയ്യം കണ്ടു
മൊഹിച്ചു അവനെ ദൊഷത്തിൽ അകപ്പെടുത്തുവാൻ ശ്രമിച്ചാ
റെ യൊസെഫ ദൈവത്തിന്നു വിരൊധമായി ഇത്ര വലിയ പാപം ഞാ
ൻ എങ്ങിനെ ചെയ്യെണ്ടു എന്നു പറഞ്ഞു വശീകരണ വാക്കുകൾ ഒന്നും
അനുസരിക്കാഞ്ഞപ്പൊൾ അവൾ വളരെ കൊപിച്ചു പ്രതിക്രിയക്കാ
യി ഈ ദാസൻ എന്നെ അവമാനിപ്പാൻ വന്നിരിക്കുന്നു എന്ന്‌വ്യാ
ജമായി ഭൎത്താവൊടു ബൊധിപ്പിച്ചപ്പൊൾ അവൻ നീരസപ്പെട്ടു
യൊസെഫിനെ തടവിൽ ആക്കിച്ചു-അവിടെയും ദൈവസഹായം ഉ
ണ്ടായതിനാൽ കാരാഗൃഹപ്രമാണിക്ക അവനിൽ കരുണ ജനിച്ചു
തടവുകാരെ ഒക്കയും അവന്റെ വിചാരണയിൽ ഏല്പിക്കയും
ചെയ്തു-

അക്കാലത്ത്‌ മിസ്രരാജാവ്‌ തന്റെ നെരെ ദ്രൊഹം ചെയ്ത മന്ത്രി
കളായ മദ്യപ്രമാണിയെയും അപ്പപ്രമാണിയെയും തടവിൽ വെച്ചു
യൊസെഫ അവൎക്കും ശുശ്രൂഷ ചെയ്തിരുന്നു-ഒരു നാൾ രാവിലെ അ
വർ വിഷാദിച്ചിരിക്കുന്നതിനെ കണ്ടു ആയതിന്റെ സംഗതി ചൊദിച്ചാ
റെ ഞങ്ങൾ ഒരൊ സ്വപ്നം കണ്ടു അതിന്റെ അൎത്ഥം പറയുന്നവരെ കി
ട്ടുന്നില്ല എന്നു ചൊന്നതിന്നു അൎത്ഥം അറിയിക്കുന്നതു ദൈവകാൎയ്യം ത
ന്നെ എങ്കിലും സ്വപ്നപ്രകാരം കെൾ്ക്കാമല്ലൊ എന്നു ചൊദിച്ചു- അപ്പൊ
ൾ മദ്യപ്രമാണി മൂന്നു കൊമ്പുകളൊടും തളിൎത്തും പൂവിടൎന്നും കുലകൾ പ
ഴുത്തുമുള്ള ഒരു മുത്തിരിങ്ങാ വള്ളിയെ കണ്ടു ആ പഴങ്ങൾ പിഴിഞ്ഞ ചാ
റ്‌ പാനപാത്രത്തിൽ ആക്കി യജമാനനന്റെ കൈയിൽ കൊടുത്തു എ


4.


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/29&oldid=189448" എന്ന താളിൽനിന്ന് ശേഖരിച്ചത്