താൾ:CiXIV128a 1.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

കണ്ട സ്വപ്നാവസ്ഥയെ പറഞ്ഞാറെ അവർ അധികം കൊപിച്ചു
ദ്വെഷിക്കയും ചെയ്തു-പിന്നെയും ആദിത്യചന്ദ്രന്മാരും ൧൧ നക്ഷത്രങ്ങ
ളും എന്നെ കുമ്പിട്ടത്‌സ്വപ്നങ്ങളിൽ കണ്ടു എന്നുള്ളതും അറിയിച്ചപ്പൊൾ
മാതാപിതാക്കന്മാർ കൂടെ നിന്നെ വണങ്ങെണ്ടി വരുമൊ എന്ന അഛ്ശ
ൻ ശാസിച്ചു വിചാരിച്ചിരിക്കുമ്പൊൾ ഒരു ദിവസം അഛ്ശന്റെ നിയൊ
ഗത്താൽ തങ്ങളുടെ വൎത്തമാനം അറിയെണ്ടതിന്നു വരുന്ന യൊസെ
ഫിനെ സഹൊദരന്മാർ കണ്ടാറെ അതാ സ്വപ്നക്കാരൻ വരുന്നുണ്ടു
അവനെ കൊല്ലെണം പിന്നെ സ്വപ്നത്തിന്റെ സാരം അറിയാമല്ലൊ
എന്നു ചൊന്നപ്പൊൾ കൊല്ലരുത്എന്നു രൂബൻ പറഞ്ഞത്‌അനുസരി
ച്ചു അങ്കിയെ അഴിച്ചെടുത്തു അവനെ വെള്ളമില്ലാത്ത ഒരു പൊട്ടക്കു
ഴിയിൽ ഇറക്കി വിടുകയും ചെയ്തു-

അനന്തരം ഇഷ്മായെല്യരും മിദ്യാനരും‌ കച്ചവടത്തിന്നായി മിസ്രയി
ലെക്ക പൊകുന്നതു കണ്ടപ്പൊൾ യഹൂദ മുതലായ സഹൊദരന്മാർ എ
ല്ലാവരും കൂടി രൂബനെ അറിയിക്കാതെ അവനെ കുഴിയിൽ നിന്നു ക
രെറ്റി കൊണ്ടു പൊയി ൨൦ ഉറുപ്പിക വില വാങ്ങി കച്ചവടക്കാൎക്ക വിറ്റു
കളഞ്ഞു-പിന്നെ രൂബൻ വന്നു കുഴിയിൽ നൊക്കി യൊസെഫിനെ കാ
ണായ്ക കൊണ്ട്‌വളരെ ദുഃഖിച്ചു സഹൊദരന്മാരൊട്‌ അറിയിച്ചാറെ അ
വർ അങ്കിയെ ആട്ടിൻ ചൊരയിൽ മുക്കി കൊടുത്തയച്ചു അഛ്ശനെ കാ
ണിച്ചു ൟ അങ്കി കിട്ടിയിരിക്കുന്നു ഇത്‌പുത്രന്റെതല്ലയൊ എന്ന്‌ നൊക്കി
അറിയെണം എന്നു പറയിച്ചു-യാക്കൊബ്‌ നൊക്കി ഇത്എന്മകന്റെ
വസ്ത്രം തന്നെ ഒരു ദുഷ്ട മൃഗം അവനെ കൊന്നു ഭക്ഷിച്ചു കളഞ്ഞു നിശ്ച
യം എന്നു വിളിച്ചു ഏറ്റവും ഖെദിച്ചു പുത്രന്മാർ വന്നു ദുഃഖം നീക്കുവാൻ
വളരെ പ്രയത്നം ചെയ്തിട്ടും അവൻ ആശ്വസിക്കാതെ പുത്രനൊടു കൂ
ട ശവക്കുഴിയിൽ ഇറങ്ങുകെയുള്ളു എന്നു പറഞ്ഞു കരഞ്ഞു പൊരുകയും
ചെയ്തു-

൧൬.യൊസെഫ മിസ്രയിൽ വന്നു പാൎത്തത്-

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/28&oldid=189446" എന്ന താളിൽനിന്ന് ശേഖരിച്ചത്